പാല്‍പ്പായസം മറി‌ഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു;ഗുരുവായൂർ ക്ഷേത്രത്തിലാണ് സംഭവം.വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

In Guruvayur, the milk sauce turned upside down and Priest got burnt 

0

 

ക്ഷേത്രത്തിലെ പാല്‍പ്പായസം മറി‌ഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു.ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊടയ്ക്കാട് ശ്രീറാം നമ്ബൂതിരിക്കാണ് പൊള്ളലേറ്റത്. ക്ഷേത്രത്തിനുള്ളിലെ നാലമ്ബലത്തിനകത്ത് പടക്കളത്തില്‍ വഴുതി വീഴുകയായിരുന്നു.തെക്കുഭാഗത്ത് അയ്യപ്പ ശ്രീകോവിലിന് സമീപമുള്ള തിടപ്പള്ളിയില്‍ നിന്നു കുട്ടകത്തില്‍ പാല്‍പ്പായസം നാലമ്ബലത്തിലെ പടക്കളത്തില്‍ കൊണ്ടുവയ്ക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ദേവസ്വം ആശുപത്രിയില്‍ ചികിത്സ നല്‍കി.കഴിഞ്ഞ ദിവസം കീഴ്ശാന്തി മൂത്തേടം ഹരിശങ്കര്‍ നമ്ബൂതിരിക്കും സമാന രീതിയില്‍ പൊള്ളലേറ്റിരുന്നു.

In Guruvayur, the milk sauce turned upside down and Priest got burnt