ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ആദ്യം വെള്ളം എത്തുക ചെറുതോണി ടൗണിൽ. പെരിയാർ തീരത്ത് അതീവജാഗ്രത.

Idukki shutter opens;Alert

0

 

ഇടുക്കി> അതിതീവ്രമഴയില് നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര് തുറന്നു. ചൊവ്വാഴ്ച 11ന് മൂന്ന് ഷട്ടര് 35 സെന്റീമീറ്ററാണ് ഉയര്ത്തിയത്. തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായിരുന്നു .

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമര്ദസാധ്യതയും കണക്കിലെത്ത് ചെറുതോണിയില് നിന്ന് സെക്കന്ഡില് 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റര്) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ദുരന്തനിവാരണ വിഭാഗം ജാഗ്രതാനിര്ദേശം പുറപ്പെടുവിച്ചു. തിങ്കള് വൈകിട്ട് ആറുമുതല് പ്രദേശത്ത് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ശേഷിയുടെ 93.74 ശതമാനം വെള്ളമുണ്ട്.

മൂലമറ്റത്ത് വൈദ്യുതി ഉല്പ്പാദനം കൂട്ടി 1.3615 കോടി യൂണിറ്റാക്കി. ഉല്പ്പാദനശേഷം 90.778 ലക്ഷം ക്യുബിക് മീറ്റര് വെള്ളം പുറത്തുവിടുന്നുണ്ട്. .

Idukki shutter opens;Alert