ഇന്ന് രാവിലെ 11മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും; ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

IDUKKI DAM SHUTTER OPENS AT 11 AM

0

 

ഇടുക്കി: ഇന്ന് പതിനൊന്ന് മണിയോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. അതേസമയം, അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കാന്‍ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഇടുക്കിയില്‍ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്. 20-ന് തമിഴ്‌നാട് കേന്ദ്രമായി ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ന്യൂനമര്‍ദമുണ്ടായാല്‍ ഉറപ്പായും ജലനിരപ്പുയരും. തമിഴ്‌നാട്ടില്‍ മഴപെയ്താല്‍ മുല്ലപ്പെരിയാറില്‍നിന്ന് വെള്ളംകൊണ്ടുപോകുന്നത് നിര്‍ത്തിവെയ്ക്കും. അതിനാല്‍, അതീവ ജാഗ്രത പുലര്‍ത്തണം.

IDUKKI DAM SHUTTER OPENS AT 11 AM