പഞ്ചാബിൽ അമിത് ഷായുടെ മിന്നൽ നീക്കം;അമരീന്ദറെയും വിമത അകാലി നേതാക്കളെയും ഒപ്പം കൂട്ടാൻ ശ്രമം

Home Minister Amit Shah ;Punjab Assembly elections

0

ദില്ലി:കോൺഗ്രസിൽ നിന്നും രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നടത്തുന്ന നീക്കങ്ങളെ ഭരണ കക്ഷിയായ കോൺഗ്രസ് ഏറെ ആശങ്കയോടെയാണ് കാണുന്നത്.

ഇപ്പോൾ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കളത്തിലിറങ്ങിയിരിക്കുകയാണ്.അമരീന്ദർ സിംഗുമായും അകാലിദളിലെ നേതാക്കളുമായും ചർച്ച നടത്തിയതായി അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അമരീന്ദർ സിംഗുമായും അകാലി നേതാവ് സുഖ്‌ദേവ് സിങ് ധിൻഡ്‌സയുമായും ബിജെപി ചർച്ച നടത്തുമ്പോൾ അത് പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ സഖ്യത്തിനുള്ള നീക്കം തന്നെയാണ്.

നേരത്തെ ഒറ്റയ്ക്ക് മത്സരിക്കും എന്ന നിലപാടാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ അമരീന്ദർ ബിജെപിയുമായി ആശയവിനിമയം നടത്തുന്നതിന് തയ്യാറാവുകയായിരുന്നു.ഈ ചർച്ചകളിലേക്കാണ് ഇപ്പോൾ അകാലിദൾ വിമത നേതാവ് ധിൻഡ്‌സയും കടന്നു വന്നിരിക്കുന്നത്.എന്തായാലും ഇപ്പോൾ ബിജെപി ചർച്ചകളുമായി രംഗത്ത് ഇറങ്ങിയതോടെ ഭരണകക്ഷിയായ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലാണ് .

കോൺഗ്രസ് മാത്രമല്ല ബിജെപി സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലിദളും ഈ ചർച്ചകളെ ആശങ്കയോടെയാണ് കാണുന്നത്.ധിൻഡ്‌സ ബിജെപിയുമായി ചേർന്നാൽ അത് ശിരോമണി അകാലിദളിന്റെ വോട്ടു ബാങ്കിൽ കാര്യമായ വിള്ളൽ വീഴ്ത്തും.ശിരോമണി അകാലിദളിലെ വിമത വിഭാഗം ബിജെപിയോട് അടുക്കുകയാണ് എന്ന വിവരവും പുറത്ത് വരുന്നുണ്ട്.ബിജെപി -അമരീന്ദർ- അകാലിദൾ വിമത വിഭാഗം സഖ്യം രൂപം കൊണ്ടാൽ അത് പഞ്ചാബിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതും എന്ന് ഉറപ്പാണ്.

പഞ്ചാബിൽ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ബിജെപിയുടെ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.പുതിയ സഖ്യം രൂപം കൊണ്ടാൽ അത് ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റത്തിന് സാഹചര്യം ഒരുക്കുമെന്ന് കോൺഗ്രസിന് അറിയാം.ശിരോമണി അകാലിദൾ ബി.എസ്.പി യുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ വിമത വിഭാഗം അകാലിദൾ നേതാക്കൾ ബിജെപിയുമായി ചർച്ച ആരംഭിച്ചത് ശിരോമണി അകാലിദളിലും വലിയ ചർച്ചയായിട്ടുണ്ട്.ആരൊക്കെ വിമത പക്ഷത്ത് ആരൊക്കെയുണ്ടാകും എന്നതാണ് നേതാക്കളെ കുഴയ്ക്കുന്നത്.

Home Minister Amit Shah ;Punjab Assembly elections