എസ് എസ് എൽ സി പരീക്ഷകൾ മാര്‍ച്ച് 31 ന് ആരംഭിക്കും;ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍

Higher Secondary Examination from March 30

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷ. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും.

എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയാണ് നടക്കുന്നത്. കൊറോണയെ തുടര്‍ന്ന് ക്ലാസുകള്‍ വൈകി തുടങ്ങിയ സാഹചര്യത്തിലാണ് പരീക്ഷകളും താമസിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്‌ളസ് ടു പരീക്ഷകള്‍ അവസാനിക്കുന്നതാണ് പതിവ്.

ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ. ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. ഹയര്‍സെക്കന്ററി വിഭാഗത്തിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.

വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ ആദ്യ ഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ഇത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Higher Secondary Examination from March 30