ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്‍റെ പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിൾ എക്‌സ്ട്രീം 160 ആര്‍ സ്​റ്റെല്‍ത്​ എഡിഷനുമായി ഹീറോ

Hero with the Extreme 160R Stealth Edition

0

പ്രമുഖ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്‍റെ പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 160 ആര്‍ . ഇപ്പോള്‍ ഇതാ ഈ ബൈക്കിന്‍റെ സ്​റ്റെല്‍ത്​ എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്ബനി എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1.16 ലക്ഷം രൂപ ദില്ലി എക്‌സ്-ഷോറൂം വിലയിലാണ്​ സ്​റ്റെല്‍ത്​ എഡിഷ​ന്‍ എത്തുന്നത്.

139.5 കിലോഗ്രാം ഭാരമുള്ളതാണ്​ ബൈക്ക്​. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിം സെറ്റപ്പ് ബൈക്കിന്‍റെ സവിശേഷതയാണ്. 37 എം.എം ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും ഏഴുതരത്തില്‍ ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്ക് സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്​. 165 എം.എം ആണ്​ ഗ്രൗണ്ട് ക്ലിയറന്‍സ്.

163 സിസി, സിംഗിള്‍ സിലിണ്ടര്‍, രണ്ട് വാല്‍വ് എഞ്ചിന്‍, 8,500 ആര്‍.പി.എമ്മില്‍ 15 ബി.എച്ച്‌.പിയും 6,500 ആര്‍.പി.എമ്മില്‍ 14 എന്‍.എം ടോര്‍ക്കും വാഹനം ഉദ്​​പാദിപ്പിക്കും. എക്‌സ്ട്രീം 160 ആര്‍ സിംഗിള്‍ ഡിസ്​ക്​ ബ്രേക്ക് വേരിയന്‍റിന് 1,02,000 രൂപ (എക്‌സ്‌ഷോറൂം)യാണ്​ വില. ഇരട്ട-ഡിസ്ക് ബ്രേക്ക്​ വേരിയന്‍റിന് 1,05,050 (എക്സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ്​ എക്​സ്ട്രീം​ 160 ആര്‍. മികച്ച ഇന്ധനക്ഷമതയും ഇതിന്‍റെ പ്രത്യേകതയാണ്​. 55.47 ആണ്​ മൈലേജുo ഉണ്ട്​.

Hero with the Extreme 160R Stealth Edition