ജുബൈലില്‍ കനത്ത ഇടിയും മഴയും; പാ​തി​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ മ​ഴ പ​ക​ല്‍ മു​ഴു​വ​ന്‍ തു​ട​ര്‍​ന്നു

Heavy thunder and rain in Jubail

0

ജു​ബൈ​ല്‍: ക​ന​ത്ത മ​ഴ​യോ​ടെ​യാ​ണ്​ പു​തു​വ​ര്‍​ഷ​ത്തെ ജു​ബൈ​ല്‍ ന​ഗ​രം വ​ര​വേ​റ്റ​ത്. പാ​തി​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ മ​ഴ പ​ക​ല്‍ മു​ഴു​വ​ന്‍ തു​ട​ര്‍​ന്നു.

ഇ​ട​ക്ക് ഇ​ടി​മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ടു. ച​ര​ക്കു ഗ​താ​ഗ​ത​വും തു​റ​സ്സാ​യ സ്​​ഥ​ല​ത്തെ ജോ​ലി​ക​ളും പെ​ട്രോ​കെ​മി​ക്ക​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും ഭാ​ഗി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചു. അ​തി​നി​ടെ വ​ട​ക്ക​ന്‍ ത​ബൂ​ക്ക് മേ​ഖ​ല​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കാ​നും രാ​ജ്യ​ത്തി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ല്‍ ഡി​ഫ​ന്‍​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

തി​ങ്ക​ളാ​ഴ്ച​വ​രെ രാ​ജ്യ​ത്തി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലു​ണ്ടാ​കു​മെ​ന്ന് നാ​ഷ​ന​ല്‍ സെ​ന്‍റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി (എ​ന്‍.​സി.​എം) അ​റി​യി​ച്ചി​രു​ന്നു.

റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌, റി​യാ​ദ്, മ​ക്ക, മ​ദീ​ന, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ, അ​ല്‍​ബാ​ഹ, അ​സീ​ര്‍, ജീ​സാ​ന്‍, അ​ല്‍​ഖ​സീം, ത​ബൂ​ക്ക്, അ​ല്‍​ജൗ​ഫ്, ഹാ​ഇ​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

ത​ബൂ​ക്ക് മേ​ഖ​ല​യി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, അ​ല്‍-​ഖു​റ​യ്യാ​ത്തി​ലും തു​റൈ​ഫി​ലും മ​റ്റു ചി​ല വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന് താ​ഴെ​യെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത്ത​രം കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ക്താ​വ് ല​ഫ്റ്റ​ന​ന്‍റ്​ കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ഹ​മ്മാ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

പേ​മാ​രി മൂ​ല​മു​ള്ള വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്നും താ​ഴ്‌​വ​ര​ക​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​നി​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ അ​ക​ന്നു​നി​ല്‍​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ് വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥിച്ചു.

Heavy thunder and rain in Jubail