യുഎഇയില്‍ കനത്ത മഴ: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്

Heavy rain in UAE

0

ദുബായ്: യുഎഇയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്.

ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുന്നുണ്ട്.

റോഡില്‍ പലയിടത്തും മഴ വെള്ളം നിറഞ്ഞു. അതിനാല്‍ ഗതാഗതം മന്ദഗതിയിലായി. ഇടുങ്ങിയ റോഡുകളില്‍ വെള്ളം തളം കെട്ടിനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രയും പ്രതിസന്ധിയിലാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. സുരക്ഷയ്ക്കായി സഡന്‍ ബ്രേക്കിങ് ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Heavy rain in UAE