റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെ കരുതൽ അഗതി മന്ദിരങ്ങൾക്ക്!

Healing Hands

0

കൊച്ചി:റോട്ടറി കൊച്ചിൻ ടൈറ്റൻസും ഹീൽ ബ്രാൻഡുമായി ചേർന്ന് ഹൈജീൻ പ്രോഡക്ടസുകൾ വിതരണം ചെയ്തു.

റോട്ടറി കൊച്ചിൻ ടൈറ്റൻസ് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ വൃദ്ധ സദനങ്ങൾ,ബാല സദനങ്ങൾ,അഗതി മന്ദിരങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് വേണ്ടി ഹൈജീൻ പ്രോഡക്ടസുകൾ വിതരണം ചെയ്യുന്നത്.

പരിപാടിയുടെ ഉത്‌ഘാടനം സെപ്തംബർ 22 ന് കൊച്ചിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ രാജശേഖർ ശ്രീനിവാസൻ നിർവ്വഹിച്ചു.

15 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്യുക. കല്ലൂർ ശ്രീരാമ കൃഷ്ണാശ്രമത്തിൽ നടന്ന പരിപാടിയിൽ റോട്ടറി പ്രെസിഡന്റ് പി വി രമേശ്,സെക്രട്ടറി റോജൻ മാത്യു,ജോയിന്റ് സെക്രട്ടറി വിഷ്ണു.ആർ.ഉണ്ണിത്താൻ ,ക്യാപ്റ്റൻ രമേശ് കൃഷ്ണ എന്നിവരും ശ്രീരാമകൃഷ്ണ ആശ്രമം മാനേജിങ് ട്രസ്റ്റീ സി.എസ്.മുരളീധരൻ.ട്രസ്റ്റിമാരായ പി.കുട്ടികൃഷ്‌ണൻ,ഹണി.എസ്.ഗോപി,വി.രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.

റോട്ടറി കൊച്ചിൻ ടൈറ്റൻസ് ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് റൊട്ടേറിയൻ DRFCC ജയശങ്കർ രാഘവ അറിയിച്ചു.

Healing Hands