ഹലാൽ സർട്ടിഫിക്കേഷനിൽ ഇടപെട്ട് കേന്ദ്രം; നിരോധന ആവശ്യത്തിൽ പ്രധാനമന്ത്രിയുടെ നടപടി ഉടൻ

Halal certification ought to be banned

0

രാജ്യത്ത് ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി ചേരിതിരിവ് ഉണ്ടാക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആക്ഷേപങ്ങൾ പ്രധാനമന്ത്രി പരിഗണിച്ചു വരുന്നതായാണ് വിവരം. മാധ്യമ വാർത്തകളെ തുടർന്ന് നിരവധി പരാതികളാണ് നരേന്ദ്ര മോദിക്കു മുന്നിൽ എത്തിയത്. ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വസ്തുതകളുടേയും മറ്റു വിശദാംശങ്ങളുടേയും അടിസ്ഥാനത്തിൽ കേന്ദ്ര തീരുമാനം ഉടൻ ഉണ്ടായേക്കും.

മത രാഷ്ട്ര ചിന്തയിലേക്ക് നാടിനെ നയിക്കുന്ന സുപ്രധാന വിഷയമായി ഹലാൽ മുദ്രണം മാറിയ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ നടപടി എന്നതും ശ്രദ്ധേയം.സമത്വ-സുന്ദര – സാക്ഷര – നവോത്ഥാന – നമ്പർ വൺ കേരളത്തിൽ ഹാലിളകിയ ഹലാൽ പ്രേമം വർദ്ധിച്ചു വരുന്നത് ഭയപ്പാടോടെ കാണേണ്ടത് തന്നെയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അറിയപ്പെടാത്ത സ്ഥലങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ ജാതി-മത-വർണ-വർഗ – ലിംഗ വ്യത്യാസങ്ങളിലൂടെ കടത്തിവിട്ട് നവോത്ഥാനം പ്രസംഗിക്കുന്നവരുടെ നാടായി കേരളം മാറിക്കഴിഞ്ഞു. ജാതി-മത ചിന്തകൾക്കതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കേരള സംസ്ഥാനത്താണ് ഹലാൽ എന്ന വിഷവിത്ത് കൃഷി ചെയ്ത് നൂറുമേനി വിളവ് ഉണ്ടാക്കിയത്.

ചില ബൗദ്ധിക കേന്ദ്രങ്ങളുടെ നാളുകളായുള്ള പരിശ്രമഫലം. അറിഞ്ഞോ ,അറിയാതെയോ നമ്മളും ആ കൃഷിയുടെ ഭാഗമായി. ചില കൂട്ടർ ഇതിലെ ആപത്ത് മനസിലാക്കി പ്രതികരിക്കാനും തുടങ്ങി. പക്ഷെ പ്രതികരണങ്ങളെ ഒറ്റപ്പെടുത്തി അവരെ വർഗീയവാദി പരിവേഷം ചാർത്തി നൽകാനാണ് ഇടതു -ജിഹാദി സംഘടനകൾ ശ്രമിച്ചത്. മാംസ വ്യാപാരത്തിൽ തുടങ്ങിയ ഹലാൽ വത്കരണം സകല സീമകളും ലംഘിച്ച് ഇന്നിതാ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം, സൗന്ദര്യ വർദ്ധക വസ്തുക്കൾ, മറ്റു അവശ്യ സാധനങ്ങൾ എന്നിവയിൽ വരെ എത്തി നിൽക്കുന്നു. ഒരു മത വിഭാഗത്തിന്റെ കുത്തക സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഹലാൽ വത്കരണത്തിനെതിരെ എൻ.ബി ടിവി നേരത്തെ വാർത്തകൾ നൽകിയിരുന്നു.

പൊതുമണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായി ഇത് മാറുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ ഇടപെടൽ നടത്തിയിരിക്കുകയാണ് എൻ.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. മാനദണ്ഡങ്ങളോ സർക്കാർ അംഗീകാരങ്ങളോ ഇല്ലാതെ ഹലാൽ സർട്ടിഫിക്കേഷനുകൾ നൽകി രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെയും പൗരന്റെ മൗലികാവകാശങ്ങളേയും മതേതരത്വത്തെയും തകർക്കുന്ന രീതിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തു നൽകിയിരിക്കുകയാണ് ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാറാണ് പരാതിക്കാരൻ.

പൊതു സമൂഹത്തിൽ ചേരിതിരിവിന് കാരണമാകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ നിരോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന രാജ്യത്ത് മത ചിന്തയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്നത് ഭൂഷണമല്ലെന്ന നിലപാടാണ് ജനങ്ങൾക്കെന്നും കത്തിൽ പറയുന്നു.

Content highlights : Halal certification ought to be banned