കൂനൂര്‍ ഹെലികോപ്​ടര്‍ അപകടം: ചികിത്സയിലായിരുന്ന ഗ്രൂപ്പ്​ ക്യാപ്​റ്റന്‍ വരുണ്‍ സിങ്​ അന്തരിച്ചു;വിയോഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ദുഖം രേഖപ്പെടുത്തി

Group captain Varun Singh has passed away

0

ബെംഗളൂരു: രാജ്യത്തെ ഒന്നാകെ നടുക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ഉൾപ്പെടെയുള്ളവരുടെ മരണത്തിന്റെ നടുക്കം മാറും മുൻപ് ഇതാ രാജ്യത്തിന് വീണ്ടും നോവായി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ മരണം.ബംഗളൂരുവിലെ കമാന്‍ഡ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ മരണം. സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്ത്​ ഉള്‍പ്പടെയുള്ള 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.

അപകടത്തില്‍ നിന്ന്​ രക്ഷപ്പെട്ട വരുണ്‍ സിങ്ങിനെ വിദഗ്​ധ ചികിത്സക്കായി കൂനൂരില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തിരുന്നു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുണ്‍ സിങ്ിന് ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തയായിരുന്നു വരുൺ സിംഗ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിയോഗ വാർത്ത്. വരുൺ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ദുഖം രേഖപ്പെടുത്തി.

ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്.

വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12ന് തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മന:സാന്നിദ്ധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്‌ക്ക് അർഹനായത്.

Group captain Varun Singh has passed away