ദുരിതത്തിലായ കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തിര ധനസഹായം അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

Granting Emergency Financial Aproving ; ‌ State Government

0

 

തിരുവനന്തപുരം : മഴക്കെടുതിയില്‍ ദുരിതത്തിലായ കോട്ടയത്തിന് അടിയന്തിര ധനസഹായം അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. എട്ടു കോടി അറുപത് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചത്. അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കും.

മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടംമാണ് ഉണ്ടായത്. നിരവധി പേര്‍ മരിച്ചു. 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കൂട്ടിക്കലില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരാണ് മരിച്ചത്. കൊക്കയാറില്‍ ആറ് പേരും മരിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷ കെടുതിയില്‍ 35 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുക ഉടന്‍ നല്‍കുമെന്ന് റവന്യൂമന്ത്രി അറിയിച്ചു. പ്രളയബാധിത കേരളത്തിന് എല്ലാ സഹായവും എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

Granting Emergency Financial Aproving ; ‌ State Government