ഗംഭീറിന് വീണ്ടും വധഭീഷണി;ഐ എസ് ന്റെ ഇ മെയിൽ സന്ദേശം വീണ്ടും

Gambhir receives death threats again

0

 

ദല്‍ഹി;മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ ഇ-മെയിൽ ബുധനാഴ്ച ഗംഭീറിന് ലഭിച്ചു. [email protected] എന്ന വിലാസത്തിൽ നിന്നാണ് ഇത്തവണയും ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.

ആദ്യ വധഭീഷണി ലഭിച്ചതോടെ വസതിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.’താങ്കളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷെ ഇന്നലെയെ താങ്കള്‍ അതിജീവിച്ചു’-എന്ന് മൈലിൽ പറയുന്നു .’താങ്കള്‍ കുടുംബത്തോടൊപ്പമുള്ള ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്‌നത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക,’- ഇമെയില്‍ തുടരുന്നു.

രണ്ടാമത്തെ ഇ-മെയിലിനോടൊപ്പം ഗൗതം ഗംഭീറിന്‍റെ ദല്‍ഹിയിലുള്ള വീടിന്‍റെ മുന്‍വശത്തെ വീഡിയോയും അറ്റാച്ച് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഇ-മെയില്‍ വഴി വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ പൊലീസിനെ സമീപിച്ചിരുന്നു. ‘ഞങ്ങള്‍ താങ്കളെയും കുടുംബത്തെയും കൊല്ലാന്‍ പോകുന്നു,’ എന്നായിരുന്നു ആദ്യത്തെ ഇ-മെയില്‍. ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറിന്റെ പരാതിയില്‍ കേസെടുത്തതായി ഡിസിപി (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.

ഗൗതം ഗംഭീറിനുള്ള സുരക്ഷ പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്.ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

ടി20 ലോകകപ്പിലെ പാകിസ്ഥാന്‍റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ഐ.എസ്.ഐ.എസ് കശ്മീർ എന്ന വിലാസത്തിൽ നിന്ന് തന്നെയായിരുന്നു ആദ്യ വധഭീഷണിയും. ചൊവ്വാഴ്ച രാത്രി 9.32ഓടെയാണ് ഇത് ലഭിച്ചത്. തുടർന്ന് ഗംഭീറിന്റെ വസതിയിൽ കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയത്.

Gambhir receives death threats again