പ്രശസ്ത സിനിമാ സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

G K Pillai Pssed away

0

തിരുവനന്തപുരം> സിനിമാ സീരിയൽ നടൻ ജി കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽവെച്ചാണ് അന്ത്യം.

ജി കേശവപിള്ള എന്നാണ് യാഥാർത്ഥ പേര്. 300ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 13 വർഷം സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ട്. പട്ടാളത്തിൽ ജോലിചെയ്യുന്നതിനിടെ പ്രേം നസീറിനെ പരിചയപ്പെട്ടതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

1954 ഇറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ചുള, നായര് പിടിച്ച പുലിവാല്, കാര്യസ്ഥൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. വില്ലൻ വേഷങ്ങളാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ജനപ്രിയ സീരിയലുകളായ കടമറ്റത്ത് കത്തനാർ, കുങ്കുമപൂവ് എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീൽേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ

G K Pillai Pssed away