വിമാനങ്ങൾ കൊച്ചിയിലിറക്കി;കാലാവസ്ഥ മോശമായതിനാൽ നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി.

Four planes landed at Nedumbassery due to inclement weather.

0

 

എറണാകുളം:വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്ബാശേരി വിമാനത്താവളത്തിലിറക്കി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നായിരുന്നു കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്ബാശേരിയിലിറക്കിയത്. ദുബൈ-കോഴിക്കോട്, അബൂദബി-കോഴിക്കോട്, ദുബൈ-കണ്ണൂര്‍, ശാര്‍ജ-കോഴിക്കോട് വിമാനങ്ങളാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

അതേസമയം സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു.

Four planes landed at Nedumbassery due to inclement weather.