ഉത്തർപ്രദേശിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി നാല് പേരെ അറസ്റ്റ് ചെയ്തു;വീട്ടിൽ പാകിസ്താൻ പതാക ഉയർത്തി ആഘോഷം

Four arrested in Uttar Pradesh on treason charges

0

ലക്‌നൗ ; ഉത്തർപ്രദേശിൽ വീടിന് മുകളിൽ പാക് പതാക ഉയർത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗോരഖ്പൂരിലാണ് സംഭവം. ഹൈന്ദവ സംഘടനയായ ബ്രാഹ്മിൺ ജൻ കല്യാൺ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ചൗരി ചോരയിലെ മുന്തേര ബസാറിൽ നവംബർ 10 നായിരുന്നു സംഭവം.

പ്രദേശത്തെ വീടിന് മുകളിലാണ് ഇവർ പാക് പതാക ഉയർത്തി ആഘോഷിച്ചത്. തുടർന്നു ഹിന്ദു സംഘടനാംഗങ്ങൾ സ്ഥലത്തെത്തി പതാക നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ ഇതിന് തയ്യാറാകാതെ വന്നതോടെ ഇവർ പ്രതിഷേധം നടത്തി. വീടിന് നേരെ ആക്രമണവും കല്ലേറും നടന്നുവെന്നും പോലീസ് പറയുന്നു.

തുടർന്നാണ് നാല് പ്രതികളെ പിടികൂടിയത്. ബ്രാഹ്മൺ ജൻ കല്യാൺ സമിതി പ്രസിഡന്റ് കല്യാൺ പാണ്ഡെയുടെ പരാതിയിൽ നാല് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Four arrested in Uttar Pradesh on treason charges