കേരളമുള്‍പ്പടെ 8 ഇന്ത്യന്‍ എയര്‍പ്പോര്‍ട്ടുകളിലേക്ക് ശനിയാഴ്ച മുതല്‍ വിമാന സര്‍വീസ്

Flights to 8 Indian airports from Saturday

0
airplane night city

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ശനിയാഴ്ച മുതല്‍ നടപ്പാവും. കേരളത്തിലേക്കുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വിസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ്.

തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സര്‍വിസുണ്ടാവും. സൗദിയിലെത്തുന്ന യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

Flights to 8 Indian airports from Saturday