മഹാരാഷ്ട്രയിൽ കൊറോണ വാർഡിൽ തീപിടിത്തം;പത്ത് രോഗികൾ വെന്തു മരിച്ചു

Fire breaks out in Corona ward in Maharashtra

0

മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്തുപേര്‍ മരിച്ചു.കോവിഡ് വാര്‍ഡിലാണ് ദാരുണ സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത് 17 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ്‌നഗര്‍ ജില്ല കലക്ടര്‍ ഡോ. രാജേരന്ദ ഭോസ്‌ലെ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Fire breaks out in Corona ward in Maharashtra