പെട്രോൾ വിലകുറയുന്നു; ഉറപ്പുമായി ധനമന്ത്രാലയം

finance ministry considers cutting taxes on petrol diesel‌

0

പെട്രോളിന്റെയും ഡീസലിന്റെയും നികുതി വെട്ടിക്കുറയ്ക്കുന്നത് ധനമന്ത്രാലയം പരിഗണിക്കുന്നു. റെക്കോര്‍ഡിലെത്തിയ ഇന്ധനവില വര്‍ധനയുടെ ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചു അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുമാസംകൊണ്ട് ക്രൂഡ് ഓയില്‍ വില ഇരട്ടിയോളം എത്തിയതാണ് ഇന്ധവില വര്‍ധനയ്ക്ക് പ്രധാന കാരണം.

നിലവിലെ ചില്ലറ വില്‍പ്പന വിലയുടെ അറുപത് ശതമാനത്തോളം നികുതികളും തീരുവകളും ഉള്‍പ്പെടും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതികളും ഇതില്‍ പെടും. കോവിഡ് പ്രതിസന്ധിക്കിടെ വരുമാനം കുറഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ രണ്ടുതവണ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. ഉപഭോക്താക്കളുടെ മേലുള്ള നികുതി ഭാരം ഫലപ്രദമായി കൂറയ്ക്കാന്‍ ചില സംസ്ഥാനങ്ങളുമായും എണ്ണ കമ്പനികളുമായും പെട്രോളിയം മന്ത്രാലയവുമായും കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങി.

വിലസ്ഥിരതയ്ക്കുവേണ്ടിയുള്ള വഴികളാണ് തേടുന്നതെന്നും മാര്‍ച്ച് പകുതിയോടെ അഭിപ്രായത്തിലെത്താനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളിലൊന്ന് പറഞ്ഞു. നികുതി ഘടനയില്‍ വീണ്ടും മാറ്റം വരുത്തുന്ന സാഹചര്യം ഒഴിവാക്കാന്‍, നികുതികള്‍ കുറയ്ക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരിന് എണ്ണ വിലകള്‍ സ്ഥിരമായ സംഖ്യയിലേക്ക് എത്തേണ്ടതുണ്ടെന്നും ഈ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പെട്രോൾ വില വർധന പിടിച്ചുനിർത്താനൊരുങ്ങി കേന്ദ്രസർക്കാർ. പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യത്തിൽ ജിഎസ്ടി കൗൺസിലാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജിഎസ്ടി കൗൺസിലിനോട് ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ അത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും. പെട്രോളിയം, ഗ്യാസ് മേഖലകൾക്ക് ഇത് കൂടുതൽ ഉണർവ് നൽകാനും സഹായകമാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചതാണ് രാജ്യത്ത് പെട്രോൾ വില ഉയരാൻ കാരണമെന്നും അത് ഉടൻ തന്നെ കുറയുമെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.

രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന വില കുറയ്ക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി വിശദമായി ചർച്ച നടത്തേണ്ടതുണ്ട്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് ജിഎസ്ടി നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. ഇതിനായി പാർലമെന്റിൽ ഇനി പുതിയ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

 

രാജ്യത്ത് ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ജി എസ് ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ഗൗ​ര​വ​മാ​യ​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​യേ​ ​ഇ​തു​ ​സാ​ദ്ധ്യ​മാ​കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

പെ​ട്രോ​ളി​ന് 32.90​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 31.8​ ​രൂ​പ​യു​മാ​ണ് ​കേ​ന്ദ്ര​ ​എ​ക്‌​സൈ​സ് ​നി​കു​തി.​ ​സം​സ്ഥാ​ന​ ​വി​ല്പ​ന​ ​നി​കു​തി​ ​പെ​ട്രോ​ളി​ന് 20.66​ ​രൂ​പ​;​ ​ഡീ​സ​ലി​ന് 15.95​ ​രൂ​പ.​ ​പെ​ട്രോ​ളി​ന് 28​ ​പൈ​സ​യും​​​ ​ഡീ​സ​ലി​ന് 25​ ​പൈ​സ​യും​ ​ച​ര​ക്കു​കൂ​ലി​യും​ ​പെ​ട്രോ​ളി​ന് 3.68​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 2.51​ ​രൂ​പ​യും​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​നു​മു​ണ്ട്.​ ​ജി.​എ​സ്.​ടി​ ​വ​ന്നാ​ൽ,​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ്ലാ​ബാ​യ​ 28​ ​ശതമാനം ​ഏ​ർ​പ്പെ​ടു​ത്തി​യാ​ലും​ ​വി​ല​ ​കു​ത്ത​നെ​ ​കു​റ​യും.

പെ​ട്രോ​ൾ​ ​വി​ല​ ​കു​റ​യു​ന്ന​ത്

ഫെ​ബ്രു​വ​രി​ 16​ന് ​പെ​ട്രോ​ൾ​ ​അ​ടി​സ്ഥാ​ന​ ​വി​ല​ ​ലി​റ്റ​റി​ന് 31.82​ ​രൂ​പ.​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​നി​കു​തി​ക​ളും​ ​ച​ര​ക്കു​കൂ​ലി​യും​ ​ഡീ​ല​ർ​ക​മ്മി​ഷ​നും​ ​ചേ​രു​മ്പോ​ൾ​ ​പ​മ്പി​ലെ​ ​വി​ല​ 89.34​ ​രൂ​പ.​ ​ജി.​എ​സ്.​ടി​യി​ൽ​ 31.82​ ​രൂ​പ​യ്ക്കൊ​പ്പം​ ​അ​തി​ന്റെ​ 28​ ​ശ​ത​മാ​ന​മാ​യ​ 8.90​ ​രൂ​പ​യും​ 28​ ​പൈ​സ​ ​ച​ര​ക്കു​കൂ​ലി​യും​ 3.68​ ​രൂ​പ​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​നും​ ​മാ​ത്രം.​ ​ആ​കെ​ 44.68​ ​രൂ​പ​ ​മാ​ത്രം.

ഡീ​സ​ൽ​ ​വി​ല​ ​കു​റ​യു​ന്ന​ത്

അ​ടി​സ്ഥാ​ന​ ​വി​ല​ 33.46​ ​രൂ​പ,​ ​ജി.​എ​സ്.​ടി​ ​(28​%​)​ 9.36​ ​രൂ​പ,​ ​ച​ര​ക്കു​കൂ​ലി​ 25​ ​പൈ​സ,​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​ൻ​ 2.51​ ​രൂ​പ.​ ​ആ​കെ​ ​:​ 45.58​ ​രൂ​പ.

finance ministry considers cutting taxes on petrol diesel‌