ശത്രുവിനോട് വിട്ടു വീഴ്ചയുണ്ടാകില്ല!

Fighter Aircraft Tejas Cleared to Carry Python 5 air to air Missile 

0

ആരുടെ മുന്നിലും രാജ്യം തലകുനിക്കില്ല എന്നുള്ള പ്രഖ്യാപനം തന്നെയാണ് ഇന്ത്യ നടത്തുന്നത്.ഭീകര വാദത്തെയും അയൽവക്കത്തെ ശത്രുവിനെയും ഒക്കെ എങ്ങനെ കീഴടക്കണം എന്നും ഇന്ത്യയ്ക്കറിയാം. രാജ്യത്തിനെതിരെയുള്ള ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ തങ്ങളുടെ സൈനിക ശേഷിയിലും ആയുധ കരുത്തിലും ഒക്കെ മറ്റു വൻ ശക്തികൾക്കൊപ്പം കിടപിടിയ്ക്കുന്ന വിധത്തിൽ മാറിയിരിക്കുകയാണ്.കൊറോണ വ്യാപനം ഉണ്ടായപ്പോൾ ഇന്ത്യ ആത്മനിർഭർ ഭാരത് പ്രഖ്യാപിച്ച് കൊണ്ട് രാജ്യത്തെ സാമ്പത്തിക വ്യവസായ കാർഷിക മേഖലകളുടെ തകർച്ചയുണ്ടാകാതെ സംരക്ഷിച്ചു.

ഇതോടൊപ്പം തന്നെയാണ് സേനയ്ക്ക് ആവശ്യമായ ആയുധങ്ങൾ സ്വന്തമായി നിർമ്മിച്ചതും.ഇന്ത്യ ഇങ്ങനെയാണ്  സ്വയം പര്യാപ്തതയുടെ സന്ദേശമാണ് ഇന്ത്യ നൽകുന്നത്.അത് ലോകത്തെ വൻ ശക്തികൾക്ക് പോലും മാതൃകയാണ്.

കൊറോണ പ്രതിസന്ധിയിലും പ്രതിരോധ രംഗത്ത് വിട്ടു വീഴ്ച്ചയ്ക്ക് ഇട നൽകാതെ ഇന്ത്യ മുന്നോട്ട് പോവുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധശേഷിയിൽ ഇനി അഞ്ചാം തലമുറ പൈത്തൺ -5 എയർ-ടു-എയർ മിസൈലും ഉണ്ടാകും.

ഒപ്പം തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലിന്റെ ശേഷി പരീക്ഷിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി ഡി ആർ ഡി ഒ അറിയിച്ചു . കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന പരീക്ഷണത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലാണ് മിസൈൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്.

ഡെർബി മിസൈൽ അതിന്റെ ഏറ്റവും ഉയർന്ന വേഗതയിൽ വ്യോമാക്രമണ പരീക്ഷണത്തിൽ പങ്കെടുത്ത് വിജയകരമായ രീതിയിൽ ആക്രമണം പൂർത്തിയാക്കി. പൈത്തൺ മിസൈലുകളും 100 ശതമാനം കൃത്യതയോടെ പരീക്ഷണത്തിൽ വിജയിച്ചു. അതുവഴി അവയുടെ പൂർണ്ണ ശേഷി കൈവരിക്കാനും സാധിച്ചു. – ഡി ആർ ഡി ഒയുടെ പ്രസ്താവനയിൽ പറയുന്നു.

തേജസിലെ വിമാന സംവിധാനങ്ങളായ ഏവിയോണിക്സ്, ഫയർ കൺട്രോൾ റഡാർ, മിസൈൽ വെപ്പൺ ഡെലിവറി സിസ്റ്റം, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം എന്നിവയുമായി മിസൈലിന്റെ സംയോജനം വിലയിരുത്തുന്നതിനായുള്ള പരീക്ഷണങ്ങളും നടന്നിരുന്നു .

എ‌ഡി‌എ, എച്ച്‌എൽ‌-ആർ‌ഡി‌സി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ‌, എഞ്ചിനീയർ‌മാർ‌, സാങ്കേതിക വിദഗ്ധർ‌ എന്നിവരുടെ സംഘം വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്.

പരീക്ഷണത്തില്‍ പങ്കെടുത്ത ഡിആര്‍ഡിഒ, എഡിഎ, ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ അംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.രാജ്യം പ്രതിരോധ രംഗത്തും സൈനിക ശേഷിയിലും ഒക്കെ കൈവരിക്കുന്ന വലിയ നേട്ടങ്ങൾ കേന്ദ്രസർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം തന്നെയാണ് .

മറ്റു രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് മെല്ലെമെല്ലെ കുറച്ച് കൊണ്ട് സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുകയും ചെയ്യുന്ന വിധത്തിലേക്ക് രാജ്യം മാറുകയാണ്. തദ്ദേശീയമായി ആയുധങ്ങളും സാങ്കേതിക വിദ്യയും ഒക്കെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം.

ഈ ലക്ഷ്യത്തിൽ ഇന്ത്യ ഏറെ മുന്നോട്ട് പോയിരിക്കുകയാണ് .ഡെർബി മിസൈൽ ഇന്ത്യയുടെ സൈനിക ശക്തിയിൽ ഒരു മുതൽക്കൂട്ടാകും എന്ന് ഉറപ്പാണ്. അതിർത്തികൾ അശാന്തമാകുന്ന സാഹചര്യത്തിൽ ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കും എന്ന് ഉറപ്പാണ്.

വൻ സൈനിക ശക്തികളിൽ നിന്നും ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നുണ്ട്,യുദ്ധ വിമാനം അടക്കമുള്ളവ ഇങ്ങനെ ഇന്ത്യ വാങ്ങിയിട്ടുമുണ്ട്.എന്നാൽ ഇപ്പോൾ ഇന്ത്യ സൈനിക ശക്തിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ ലോകത്തെ വൻ സാമ്പത്തിക സൈനിക ശക്തികളുമായി കിടപിടിക്കുന്ന വിധത്തിൽ മാറുകയാണ്.

കോവിഡ് മഹാമാരിയോട് പൊരുതുമ്പോഴും ഇന്ത്യ അതിർത്തികൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Fighter Aircraft Tejas Cleared to Carry Python 5 air to air Missile