കോവിഡ്; ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിൽ ഭഗവത്ഗീതയുടെ പ്രസക്തി എടുത്ത് കാട്ടി ഡോ. വിനോദ് ബി. നായർ! 

Fight against Covid; Bhagavad gita Has important role; FB Post of ENT Specialist DR.Vinod B Nair

0

ലോകമാകെ പടർന്നു പിടിക്കുന്ന മഹാമാരിയെ നേരിടുന്നതിൽ ഭഗവത് ഗീതയ്ക്കും നിർണ്ണായക പങ്കുണ്ടെന്ന്  ഡോ. വിനോദ് ബി. നായർ ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത ENT സ്പെഷ്യലിസ്റ്റ് വിനോദ് ബി നായർ യൂറോപ്യൻ ഹാർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനം എടുത്ത് കാട്ടിയാണ് ഭഗവത് ഗീതയുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല നേരത്തെ ഓർമ്മശക്തിയും ബുദ്ധിയും വളരാൻ നമ്മുടെ കുട്ടികൾ ഇത് വായിച്ച് കാണാതെ പഠിക്കണം എന്ന് താൻ പറഞ്ഞപ്പോൾ തനിക്കെതിരെ ചിലർ വിമർശനം ഉന്നയിച്ച കാര്യവും അദ്ദേഹം എടുത്ത് കാട്ടുന്നു.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ്  ഡോ. വിനോദ് ബി. നായർ ഇക്കാര്യം വിശദീകരിക്കുന്നത് .കർമം ചെയ്യുകയാണ് നിന്റെ ലക്‌ഷ്യം എന്ന സന്ദേശമാണ് ഭഗവത് ഗീത നൽകുന്നത്, കർമഫലം കിട്ടുമോ എന്ന് അന്വേഷിക്കുകയോ അതേകുറിച്ച് ചിന്തിക്കുകയോ ചെയ്യേണ്ട കാര്യമില്ല.കോവിഡ് പ്രതിരോധത്തിൽ ഡോക്ടർമാർ പോരാളികളാണ് ,അവർക്കു ഭഗവത് ഗീതയിലെ സന്ദേശം മാതൃകയാക്കാമെന്നും യൂറോപ്യൻ ഹാർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തെ ചൂണ്ടിക്കാട്ടി ഡോക്ടർ വിനോദ് ബി നായർ പറയുന്നു.ആരോഗ്യ പ്രവർത്തകർ എന്ന പോരാളികൾക്ക് ഭഗവത് ഗീതയുടെ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. കോവിഡ്: ഭഗവത്ഗീതയുടെ പ്രസക്തി എന്ന തലക്കെട്ടിലാണ് ഡോക്റ്റർ വിനോദ് ബി നായരുടെ ഫേസ് ബുക്ക് പോസ്റ്റ്. ഡോക്റ്റർ വിനോദ് ബി നായരുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ,

”കോവിഡ്: ഭഗവത്ഗീതയുടെ പ്രസക്തി

മെഡിക്കൽ ലോകം അംഗീകരിച്ചിട്ടുള്ള ഒരു  ശാസ്ത്രീയ സംഘടനയാണ് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി. അവരുടെ ഏറ്റവും പ്രശസ്തമായ ശാസ്ത്രീയ പ്രസിദ്ധീകരണമാണ് യൂറോപ്യൻ ഹാർട്ട് ജേർണൽ.

അതിൽ 2020 ജൂൺ ലക്കത്തിൽ വന്ന ഒരു ലേഖനം പ്രസക്തമാണ്. പേജുകൾ 2936-2937. കോവിഡ് ഭീഷണിയിൽ ലോകം അന്തിച്ചു നിൽക്കുമ്പോൾ, അത് എങ്ങനെ നേരിടണം എന്നുള്ളതിനേക്കുറിച്ച്, ഭഗവത്ഗീതയുടെ ഉപദേശങ്ങളുടെ പ്രസക്തിയെക്കുറിച്ചാണത്.

ഇത് ഇവിടെ എടുത്ത് പറയുവാൻ കാരണം ഇത്തരമൊരു ലേഖനം സാധാരണ ഗതിയിൽ ഇത്തരമൊരു ശാസ്ത്രീയ ജേർണലിൽ ഒരിക്കലും പ്രസിദ്ധീകരിക്കുകയില്ല.

അമേരിക്കയിലെ ക്ലീവ് ലാൻഡ് യൂണിവേഴ്സിറ്റിയിലേയും ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലേയും ഡോക്ടർമാരാണ് ലേഖനമെഴുതിയത്. 

ലേഖനത്തിൻ്റെ തലക്കെട്ട്: Lessons from the Bhagavad Gita (the ‘Lord’s Song’), from India during these difficult times.

ഭഗവദ്ഗീതയ്ക്ക് ഇന്നും പ്രസക്തിയുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്. ഓർമ്മശക്തിയും ബുദ്ധിയും വളരാൻ നമ്മുടെ കുട്ടികൾ ഇത് വായിച്ച് കാണാതെ പഠിക്കണം എന്ന് ഞാൻ പറഞ്ഞതിനാണ് ചില വിഡ്ഢികളായ ‘മതേതര’ ഹിന്ദുക്കൾ കരഞ്ഞത്.

ഈ ലേഖനത്തിൻ്റെ വായിക്കുവാൻ പറ്റിയ ലിങ്കും ഇതോടൊപ്പം കൊടുക്കുന്നു.

https://www.ncbi.nlm.nih.gov/pmc/articles/PMC7314062/

ഡോ. വിനോദ് ബി. നായർ

ENT സ്പെഷ്യലിസ്റ്റ് ”

Content Highlight :Fight against Covid; Bhagavad gita Has important role ;FB Post of  ENT Specialist DR.Vinod B Nair