ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകർക്ക് സഹായം;ഷമീർ മുഹമ്മദിനും ജോമോൻ ടി ജോണിനും നന്ദി പറഞ്ഞ് ഫെഫ്ക

FEFKA's shares gratitude to Shameer Muhammed and Jomon T John

0

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖല നിശ്ചലമായപ്പോൾ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകർക്ക് സഹായവുമായെത്തിയ എഡിറ്റർ ഷമീർ മുഹമ്മദിനും ജോമോൻ ടി ജോണിനും നന്ദി പറഞ്ഞ് ഫെഫ്ക. ഓരോ ലക്ഷം രൂപ വീതമാണ് ഇരുവരും ഫെഫ്കയ്ക് കൈമാറിയത്. രണ്ടുപേർക്കും  നന്ദി രേഖപ്പെടുത്തുന്നതായി ഫെഫ്ക ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

“കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിലേക്ക് ഫെഫ്ക നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി എഡിറ്റർ ഷമീർ മുഹമ്മദും, ജോമോൻ ടി ജോണും ഓരോ ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് നൽകി. രണ്ടു പേർക്കും ഫെഫ്ക നന്ദി രേഖപ്പെടുത്തുന്നു. “

 

 

FEFKA’s shares gratitude to Shameer Muhammed and Jomon T John