ശശി തരൂരിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ !

FB post of Sreejith Panickar

0

കോൺഗ്രസ് നേതാവും എംപി യുമായ ശശി തരൂരിന്റെ പല അഭിപ്രായങ്ങളിലേയും പൊള്ളത്തരം പലപ്പോഴും തുറന്ന് കാട്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശശി തരൂരിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെയാണ്.” ഇന്ത്യാ  വിഭജനത്തിന്റെ ഭാഗമായി ദുരിതമനുഭവിച്ചവരെയും അവരുടെ ത്യാഗത്തെയും സ്മരിക്കാൻ രാജ്യം തീരുമാനിച്ചു.

 

തീരുമാനത്തെ എതിർത്ത് ശശി തരൂർ. രണ്ടു കോടിപ്പേരുടെ കുടിയേറ്റം, 20 ലക്ഷം പേരുടെ മരണം, കൊലപാതകം, 75000 സ്ത്രീകളുടെ ബലാൽസംഗം ഒക്കെയാണ് വിഭജന ഭീതിയുടെ ബാക്കിപത്രം.റീവൈൻഡ് ചെയ്യാം. വർഷം 2006. ജനുവരി മാസം 27ആം തീയതി. നാറ്റ്സി ജർമനിയിലെ വംശഹത്യയ്ക്ക് വിധേയരായവരുടെ ഓർമ്മയ്ക്കായി ഐക്യരാഷ്ട്ര സഭ നടത്തിയ ആദ്യത്തെ ആഗോള അനുസ്മരണച്ചടങ്ങ്. ആമുഖ പ്രസംഗകൻ ശശി തരൂർ.തരൂർ സംസാരിച്ചു തുടങ്ങുകയാണ്. ഏകദേശ രൂപം ചുവടെ:

“ഐക്യരാഷ്ട്രസഭയിലെ 191 അംഗരാജ്യങ്ങൾ ചരിത്രപരമായ തീരുമാനമാണ് കഴിഞ്ഞ വർഷം കൈക്കൊണ്ടത്. കൊല്ലപ്പെട്ടവരുടെയും ക്രൂരമായി മുറിവേറ്റവരുടെയും ഓർമ്മയ്ക്കായി ജനുവരി 27 അനുസ്മരണ ദിനമായി സ്വീകരിക്കപ്പെട്ടു. സഭ ഈ ദിനം ആചരിക്കുന്നത് തികച്ചും ഉചിതമാണ്. വംശഹത്യയുടെ ചാരത്തിൽ നിന്നാണ് യുഎൻ ഉയിർത്തത്. യൂറോപ്പിലെ മരണക്യാമ്പുകളിൽ നിലനിന്ന ഭീതി ലോകനേതാക്കളെ ചിന്തിപ്പിച്ചതിന്റെ ഫലം. 60 ലക്ഷം ജീവിതങ്ങൾ ഇല്ലാതാകുക വഴി ലോകത്തിന് അത്രയും പ്രതിഭാ ധനമാണ് ഇല്ലാതായത്. അന്നുണ്ടായ വിദ്വേഷം മൂലം ലോകം ചുരുങ്ങി. അന്നത്തെ സംഭവങ്ങളെ ഓർക്കാനും വിലപിക്കാനും ലോകത്തിന് കാരണങ്ങളുണ്ട്.

പക്ഷെ നമുക്ക് ഓർത്താൽ മാത്രം പോരാ. ഭൂതകാലത്തെ നമുക്ക് മറക്കാതിരിക്കാം. വർത്തമാന കാലത്തോടുള്ള കടമ മറക്കാതിരിക്കാം. ഒന്നും മറക്കാതിരിക്കാൻ നമുക്ക് ഒക്കെയും ഓർമ്മിക്കാം.””അടിച്ചമർത്തൽ, ഭരണകൂട ഭീകരത, സഹിഷ്ണുത, മനുഷ്യാവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള പാഠങ്ങൾ ലോകരാജ്യങ്ങൾ സ്വീകരിക്കുന്നത് എന്നെ സന്തോഷവാനാക്കുന്നു. വംശവെറിയും അസഹിഷ്ണുതയും തടയപ്പെട്ടില്ലെങ്കിൽ മനുഷ്യത്വം എത്രവലിയ ആഴങ്ങളിലേക്ക് പതിക്കും എന്ന് നമുക്ക് ഓർക്കാം. അകാരണമായി മരണപ്പെട്ട മനുഷ്യരെ നമുക്ക് ആദരിക്കാം. നഷ്ടപ്പെട്ടവർക്കായി നമുക്ക് ഒന്നാകെ വിലപിക്കാം.

അവർ ജീവിച്ചിരുന്നെങ്കിൽ ലോകത്തിന് ഉണ്ടാകുമായിരുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഓർക്കാം. എല്ലാ ജീവജാലങ്ങളെയും ബഹുമാനിച്ചുകൊണ്ട് മരണപ്പെട്ടവരോടുള്ള നമ്മുടെ കടമയെക്കുറിച്ച് ഓർക്കാം.”പറഞ്ഞവസാനിപ്പിച്ചപ്പോൾ തരൂർ കരഞ്ഞോ എന്നറിയില്ല. എന്തായാലും ഇത് വായിച്ച ‘വിരോധാഭാസം’ ഒരു ബക്കറ്റ് വെള്ളത്തിൽ സ്വയം മുങ്ങിമരിച്ചു.” ഇങ്ങനെ പറഞ്ഞ് കൊണ്ട് ശശി തരൂരിന്റെ നിലപാട് മാറ്റവും വിരോധാഭാസവും ഒക്കെ ശ്രീജിത്ത് പണിക്കർ തുറന്ന് കാട്ടുകയാണ്. നിലപാടുകളിലെ വൈരുദ്ധ്യം ഇങ്ങനെ തുറന്ന് കാട്ടപ്പെടുമ്പോൾ അതിന് മറുപടി നൽകേണ്ട ബാധ്യതയും തിരുവനന്തപുരം MP യ്ക്കുണ്ട്.

ശശി തരൂർ എന്ന കോൺഗ്രസ് നേതാവ് ആഗോള തലത്തിൽ പല കാര്യങ്ങളിലും അഭിപ്രായം പറയാറുണ്ട്. എന്നാൽ ഇങ്ങനെ പറയുന്ന അഭിപ്രായങ്ങൾക്ക് യാതൊരു ആത്മാർത്ഥതയും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീജിത് പണിക്കർ. ഇരട്ടത്താപ്പിന്റെ ഉദാഹരണമായി ശശി തരൂർ മാറിയിരിക്കുകയാണ് എന്ന് അദ്ദേഹത്തിന്റെ തന്നെ നിലപാടിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് ശ്രീജിത് പണിക്കർ ചൂണ്ടിക്കാട്ടുന്നത് ഏറെ പ്രസക്തമാകുന്നതും.

 

 

 

FB post of Sreejith Panickar