”മലയാളി സംഘി ജീവിതം” വിജയ വഴിയിൽ;ശങ്കു പറയുന്നതിൽ കാര്യമുണ്ട് !

FB Post of Snku T Das

0

മലയാളികളുടെ രാഷ്ട്രീയബോധത്തിൽ പലപ്പോഴും സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തിന് എന്താണ് പ്രസക്തി എന്ന ചിന്ത ഉയർന്നിട്ടുണ്ട്.ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.കേരളത്തിലെ അധികാര രാഷ്ട്രീയത്തിൽ നിന്നും സംഘപരിവാർ ഇപ്പോൾ ഏറെ അകലെയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരാളെപ്പോലും വിജയിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല ഒൻപത് ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുന്നതിനു ബിജെപിക്ക് കഴിഞ്ഞു.

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഇടതും വലതും തീവ്ര നിലപാടുള്ള മത സംഘടനകളും ഒക്കെ ആഘോഷിക്കുകയായിരുന്നു.അങ്ങനെയുള്ള കേരളത്തിൽ സമീപകാലത്തതായി നടക്കുന്ന ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല,ഈ കാര്യങ്ങളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതാണ് ബിജെപി നേതാവ് ശങ്കു.ടി.ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ശങ്കു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെയാണ്,

‘സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.പക്ഷെ സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.എ.കെ.ജി സെന്ററിൽ ആദ്യമായി ദേശീയ പതാക ഉയർത്തിച്ചിട്ടുണ്ട്.ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നൻ പിൻവലിപ്പിച്ചിട്ടുണ്ട്.ഡി.വൈ.എഫ്.ഐയേ കൊണ്ട് പോർക്ക് വരെ വിളമ്പിച്ചിട്ടുണ്ട്.മലയാളി സംഘി ജീവിതം” ഇങ്ങനെ ശങ്കു കുറിക്കുമ്പോൾ അത് ബിജെപിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്.ബിജെപി രാഷ്ട്രീയമായി എതിർക്കപെടുമ്പോഴും അവർ ഉയർത്തുന്ന വിഷയങ്ങൾ കേരളീയ സമൂഹത്തിൽ പ്രസക്തമാവുകയാണ്.

സിപിഎം നേതാക്കൾ മുൻകൈ എടുത്തുകൊണ്ട് കണ്ണൂരിൽ സംഘടിപ്പിച്ച ശോഭാ യാത്രകൾ ബാലഗോകുലം ശ്രീകൃഷ്‌ണ ജയന്തി ദിനത്തിൽ നടത്തുന്ന ശോഭാ യാത്രകളുടെ വിജയം തന്നെയാണ്.ഇനിയുമുണ്ട് സിപിഎമ്മിനുണ്ടായ മാറ്റങ്ങൾ.ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതെ സ്വാതന്ത്ര്യ ദിനത്തിൽ കരിദിനം ആചരിച്ചവർ ഇപ്പോൾ ബിജെപി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ സ്വാതന്ത്ര്യ ദിനം ആചരിക്കാനും പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയർത്തനും തുടങ്ങി.ഇനി കഴിഞ്ഞ ദിവസത്തെ ഡി.വൈ.എഫ്.ഐ യുടെ ഫുഡ് ഫെസ്റ്റിലേക്ക് വന്നാലോ അതും സംഘപരിവാറിന്റെ അജണ്ടയിൽ ഡിവൈഎഫ്ഐ കുടുങ്ങി എന്ന് വ്യക്തമാക്കുന്നതാണ്.

പന്നിയിറച്ചി വിളമ്പിയ സഖാക്കൾ സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുകയായിരുന്നു.ഇതൊക്കെ രാഷ്ട്രീയം ഇനി സിനിമാ രംഗത്തോ വാരിയൻ കുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചുകൊണ്ട് മലബാർ കലാപത്തെ വെള്ള പൂശാൻ നടത്തിയ ശ്രമങ്ങൾ ങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നു.ഈ സിനിമയിൽ നിന്നും പിന്മാറുന്നതായി സംവിധായകൻ ആഷിക് അബു പ്രഖ്യാപതിച്ചതും കേരളത്തിലെ സംഘികളുടെ വിജയം തന്നെയാണ്.ഇങ്ങനെ ഓരോന്നും അഡ്വ. ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ സംഘികളുടെ ശക്തി തന്നെയാണ് വ്യക്തമാക്കുന്നത്.

FB Post of Snku T Das