ഇത് ഏറെ ഗൗരവമുള്ള കാര്യമാണ്!

FB post of K P Sasikala teacher

0

ലൗവ് ജിഹാദ് ചർച്ചകൾ കേരളത്തിൽ സജീവമാണ് .അതുകൊണ്ടു തന്നെ ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്യക്ഷ കെ പി ശശികല ടീച്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യം ലൗവ് ജിഹാദ് എന്ന വിഷയത്തെ അധികാരിച്ചാകുമ്പോൾ അതിനെ അവഗണിക്കാനും കഴിയില്ല.

അജിത്ത് കൃഷ്ണൻ കുട്ടി എന്ന ആൾക്ക് കടപ്പാട് പറഞ്ഞുകൊണ്ട് ശശികല ടീച്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിയ്ക്കുന്നതിങ്ങനെയാണ്.

”ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.! പക്ഷേ ഇങ്ങനെചില വിസ്മയങ്ങൾ നടക്കുന്നുണ്ട്.!

കഴിഞ്ഞവർഷം രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ്‌ ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്.

ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്.

ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണ്.

സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്.

ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതിൽ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളയി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്.

അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതർക്കും ഇതൊരു വിസ്മയമായി തോന്നുന്നതിൽ തെറ്റുപറയാനാവില്ലല്ലോ.??

മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇൻഡ്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്.എന്നാൽ, ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്‌മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്.
ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവർത്തനം എന്നു തന്നെയാണ്.”

ഇങ്ങനെ അജിത് കൃഷ്‌ണൻ കുട്ടിക്ക് കടപ്പാട് നൽകികൊണ്ട് ശശികല ടീച്ചർ ചൂണ്ടിക്കാട്ടുന്നത് കേരളീയ സമൂഹത്തിലെ ഏറെ ഗൗരവമുള്ള ഒരു വിഷയം തന്നെയാണ്. ലൗവ് ജിഹാദ് എന്നത് ചർച്ചചെയ്യപെടുമ്പോഴും ”മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇൻഡ്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്.

എന്നാൽ, ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്‌മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ”എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുമ്പോൾ അത് ലൗവ് ജിഹാദ് ചർച്ചയാക്കുന്നവർ അതുമല്ലെങ്കിൽ ലൗ ജിഹാദ് ഉണ്ടെന്നു പറയുന്നവരെ എതിർക്കുന്നവർ ഒക്കെ ഗൗരവമായി കണ്ടേ മതിയാകൂ.

എന്തായാലും എവിടെയൊക്കെയോ എന്തൊക്കെയോ പന്തികേടുകൾ ഉണ്ട് എന്ന് വ്യക്തമാണ്.ഒറ്റപ്പെട്ട സംഭവമാണോ ആസൂത്രിതമാണോ എന്നൊക്കെ വ്യക്തമാകേണ്ടിയിരിക്കുന്നു.എന്തായാലും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ ചൂണ്ടിക്കാട്ടുന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്. കേരളീയ സമൂഹം ഈ വിഷയം അതിന്റെ ഗൗരവത്തോടെ തന്നെ ഉൾക്കൊള്ളണം.

ലൗ ജിഹാദ് എന്നത് അത്ര നിസാരമായി ഇല്ല എന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളയാൻ കഴിയുന്നതല്ല.അന്വേഷണങ്ങളിലൂടെ വ്യക്തത വരുക തന്നെ വേണം.

FB post of K P Sasikala teacher