സിന്ധുവിന്റെയും മകന്റെയും മരണം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Family with serious allegations against police

0

കൊച്ചി: നായരമ്ബലത്ത് സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണം പൊലീസ് പരാതി അവഗണിച്ചതെന്ന് മാതാപിതാക്കളുടെ പരാതി.

സിന്ധുവിനെ അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന പരാതി പോലീസ് അവഗണിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

സിന്ധു ബുധനാഴ്ച പരാതി നല്‍കിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നു. പോലീസ് സംഭവം അന്വേഷിച്ചിരുന്നില്ല. എന്നാല്‍ പിന്നീടും ശല്യം ചെയ്യല്‍ തുടര്‍ന്നെന്ന് സിന്ധുവിന്റെ അമ്മ കുറ്റപ്പെടുത്തി.

കസ്റ്റഡിയിലുള്ള യുവാവ് സിന്ധുവിന്റെ മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ രണ്ടുപേര്‍ക്കും മരണം ഉണ്ടാകില്ലായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു.

യുവാവ് സിന്ധുവിനെ സഹോദരനെയും മര്‍ദ്ദിച്ചിരുന്നു. ഈ വിവരവും പോലീസിനെ അറിയിച്ചതാണെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തുകയും ചെയ്തു

Family with serious allegations against police