ഫൈസാബാദ് റെയില്‍വെ സ്റ്റേഷനു പുനര്‍നാമകരണം നടത്തി. സ്റ്റേഷൻ ഇനി അയോധ്യ കാണ്ഡ് സ്റ്റേഷന്‍ എന്നറിയപ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

FAISABAD RAILWAY STATION NAME CHANGED INTO AYODHYA KHAND

0

 

ന്യൂദല്‍ഹി: ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ ഇനി അയോധ്യ കാണ്ഡ് സ്റ്റേഷന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് റെയില്‍വെ സ്റ്റേഷന്‍ പുനര്‍നാമകരണം നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2018ല്‍ ഫൈസാബാദ് ജില്ലയെ അയോധ്യ ജില്ലയാക്കിമാറ്റിയിരുന്നു.അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായി അയോധ്യ മാറും. തീര്‍ത്ഥാടന ടൂറിസം രംഗത്ത് വന്‍കുതിപ്പായിരിക്കും ഉണ്ടാവുക. ക്ഷേത്രമാതൃകയിലാണ് അയോധ്യാ ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

FAISABAD RAILWAY STATION NAME CHANGED INTO AYODHYA KHAND