സമരം  ചെയ്യുന്നവർ കർഷകരെന്ന് ആരാ പറഞ്ഞത് ?

Fact; answer to  farmer’s protest

0

കാർഷിക സമരമെന്ന പേരിൽ തുടങ്ങിയ സമര നാടകത്തിനുപിന്നാലെ വമ്പിച്ച  വ്യാജ പ്രചാരണങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.കർഷകരെല്ലാവരും കൃഷിയിടങ്ങൾ വിട്ട്  സമരഭൂമിയിലാണെന്ന വാദത്തിന് തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. കാര്‍ഷിക നിയമങ്ങളുടെ പേരിലെ സമരങ്ങള്‍ മൂലം കാര്‍ഷിക മേഖല സ്തംഭിച്ചെന്ന പ്രചാരണം ഒരു വശത്ത് നടക്കുമ്പോള്‍ രാജ്യത്ത് വളം നിര്‍മിച്ച് വിതരണം ചെയ്യുന്ന ഫാക്ടിന് വിറ്റുവരവില്‍ ഉണ്ടായ  ലാഭമാണ് ഇതിന് ഉത്തരമായി നൽകാനുള്ളത്.

വളം ഉല്‍പ്പാദനം കുടി, വില്‍പ്പനയും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് രാജ്യത്തെമ്പാടും രാസവളം ലഭ്യമാക്കുന്നു . 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 136.71 കോടിരൂപയുടെ ലാഭമാണ് ഫാക്ട് കൈവരിച്ചത്. ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തെ കണക്കില്‍ 202.22 കോടി  ലാഭമാണ്.  മുന്‍വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 10.8 കോടിരൂപയാണ് ഫാക്ട് നേടിയത്.

കമ്പനിയുടെ പ്രധാന ഉത്പ്പന്നമായ ഫാക്ടംഫോസ്,  അമോണിയം സള്‍ഫേറ്റ്, എംഓപി, എന്‍പികെ എന്നിവയുടെ വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍കുതിപ്പാണ് ഈ വര്‍ഷം. ഫാക്ടംഫോസിന്റെ വില്‍പ്പന കഴിഞ്ഞവര്‍ഷം 617992 മെട്രിക് ടണ്ണില്‍ നിന്ന് ഈ വര്ഷം 6985471 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫേറ്റ് 167323 മെട്രിക് ടണ്ണില്‍ നിന്ന് 188673 മെട്രിക് ടണ്ണിലെത്തി.

അമോണിയം സള്‍ഫേറ്റിന്റെയും ഫാക്ടംഫോസിന്റെയും ഉത്പാദനത്തില്‍ വന്‍വര്‍ധനയാണ് ഫാക്ടിന്. 2019 ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസത്തില്‍ ഫാക്ടംഫോസിന്റെ ഉത്പാദനം 620141 മെട്രിക് ടണ്‍ ആയിരുന്നു. ഈ വര്‍ഷം അത് 644924 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫേറ്റ് 2020 ല്‍  176546 മെട്രിക് ടണ്ണായി ഉയര്‍ന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഫാക്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വളം ഉത്പാദനം നടന്നത്. – 1.2 ലക്ഷം ടണ്‍. അതേ മാസംതന്നെ, പ്രതിമാസ എന്‍പി ഉത്പാദനം 66,610 മെട്രിക് ടണ്‍ കൊച്ചിന്‍ ഡിവിഷനില്‍  ഉല്‍പ്പാദിപ്പിച്ചു. ഡിവിഷനില്‍ നിന്ന് പ്രതിമാസ കയറ്റി വിടുന്ന വളം ആദ്യമായി 69,776 മെട്രിക് ടണ്ണിലെത്തി.

2021 ജനുവരിയില്‍ അമോണിയം  സള്‍ഫേറ്റ് ഉത്പ്പാദനം 25370 മെട്രിക് ടണ്ണിലെത്തി, ഇതും റിക്കാര്‍ഡാണ്. ഫാക്ടംഫോസിന്റെ ഉല്‍പ്പാദനം മൂന്നു മാസക്കണക്ക് നോക്കിയാല്‍ 62242 മെട്രിക് ടണ്ണായി. അമോണിയം സള്‍ഫറ്റിന്റേത് 69318 മെട്രിക് ടണ്‍ ആയി.

ഏപ്രില്‍ – ഡിസംബര്‍ കാലത്ത് 6.98 ലക്ഷം മെട്രിക് ടണ്‍ ഫാക്ടംഫോസ് വിറ്റത് ചരിത്രമാണ്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഫാക്ടിന്റെ വിറ്റുവരവ് 2438 കോടി രൂപയാണ്. ഇതും ചരിത്രമാണ്.  പൊതുവേ കാര്‍ഷിക മേഖലയുടെ ഉണര്‍വാണ് ഫാക്ടിന്റെ നേട്ടം വ്യക്തമാക്കുന്നത്.

അപ്പോൾ കർഷകരെല്ലാം സമരഭൂമിയാലെങ്കിലും കാർഷിക മേഖലയിൽ സ്തംഭനമൊന്നും ഇതുവരെ ഉണ്ടായില്ല എന്ന് സാരം. കർഷക സമരത്തെ അന്താരാഷ്ട്ര വിഷയമാക്കനുള്ള ശ്രമങ്ങൾക്കുള്ള മറുപടികൂടിയാണ് ഫാക്ടിലെ ഈ നേട്ടം.

2019 ലെ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെയും പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രികയിലെയും വാഗ്ദാനങ്ങളിൽ ഒന്ന് തന്നെയായിരുന്നു കർഷക നിയമം.ഭാരതീയ കിസാൻ യൂണിയൻ ആകട്ടെ എല്ലായ്‌പോഴും ആവശ്യപ്പെടുന്നത് കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽക്കാൻ അനുവദിക്കണമെന്നാണ്. അപ്പോൾ ഈ പ്രതിഷേധങ്ങൾ എവിടെ നിന്ന് വരുന്നു?

രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബീഹാർ, ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു പോലും സമരക്കാരെ എത്തിക്കുന്നതിൽ ഇതിന് പിന്നിലുള്ളവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതി എന്നത് അറുപത് കോടി ജനങ്ങളാണ്. 60 കോടിയോളം വരുന്ന ആളുകൾ തങ്ങളുടെ ഉപജീവനത്തിന് കർഷക നിയമം ഭീഷണിയാണെന്ന് കരുതിയിരുന്നെങ്കിൽ, രാഷ്ട്രം അടിയന്തര പ്രശ്നത്തിൽ ആയേനെ .

ഈ നിയമങ്ങൾ പാസായിട്ട് ഇപ്പോൾ ഏഴുമാസമായി. ഇപ്പോൾ ഉള്ളത് പതിനായിരത്തിലധികം പ്രതിഷേധക്കാർ മാത്രമാണ്, കൂടുതലും ഒരു സംസ്ഥാനത്തിൽ നിന്നുള്ളവരും. ഇന്ത്യയിലുടനീളമുള്ള കർഷകരെ പ്രതിനിധീകരിക്കാൻ അവർക്ക് കഴിയുന്നില്ല. ആഭ്യന്തര കാര്യങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോയി പ്രതിസന്ധിയിലായ ഒരു രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കാൻ ശ്രമങ്ങളും  നടക്കുന്നു.

ആരാണ് ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്, ആരാണ് ഇതിന്റെ ഗുണം അനുഭവിക്കുന്നത്.ഖാലിസ്ഥാൻ വിഘടനവാദികൾക്കും മറ്റും ഈ പ്രതിഷേധവുമായുള്ള ബന്ധം പലപ്പോഴും പരാമര്ശിക്കപ്പെടുന്നതാണ്.ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ താറടിച്ചു കാണിക്കാനുള്ള നാടകമാണ് ചെങ്കോട്ടയിലടക്കം അരങ്ങേറിയത് .ഇതിനെതിരെ കൃത്യമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

 

 

Fact; answer to  farmer’s protest