ട്രോൾ എന്ന് പറഞ്ഞാൽ സന്ദീപ് വാര്യരുടെ ട്രോളാണ് !

Facebook post of Sandeep Varier 

0
മോൺസൺ മാവുങ്കൽ ആരായിരുന്നു എന്തായിരുന്നു എന്നതൊക്കെ മലയാളികൾ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. പ്രബുദ്ധമലയാളിയെ എത്ര സുന്ദരമായി ഇങ്ങനെയൊരാൾ കബളിപ്പിച്ചു എന്നതും മലയാളികൾ മനസിലാക്കണം. എന്തായാലും ഉന്നത ഉദ്യോഗസ്ഥർ,സിനിമാ താരങ്ങൾ,രാഷ്ട്രീയക്കാർ,മാധ്യമ പ്രവർത്തകർ അങ്ങനെ പലരും ഈ വിദ്വാന്റെ തട്ടിപ്പിനിരയായി എന്നത് തന്നെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്.നമ്മുടെ നാട്ടിൽ ഇത്രയും പുരാവസ്തു പ്രേമികൾ ഉണ്ടായിരുന്നോ എന്നത് തന്നെ ചന്തിക്കേണ്ട കാര്യമാണ്.

എന്തായാലും ഉന്നതന്മാരുമായൊക്കെ ചങ്ങാത്തം സ്ഥാപിച്ച മോൺസൺ മാവുങ്കൽ അതിലൂടെ എന്തൊക്കെ നേടി എന്നതും ഇനിയും പുറത്ത് വരേണ്ട കാര്യമാണ്.എങ്ങനെ ഒരു തട്ടിപ്പു കാരൻ സമൂഹത്തിൽ ഇത്രയ്ക്ക് സ്വാധീനം നേടി എന്നതും നമ്മൾ ചിന്തിക്കണം.

മതവും രാഷ്ട്രീയവും സിനിമയും മാധ്യമങ്ങളും പോലീസും  എന്ന് വേണ്ട സകലതും നിയന്ത്രിക്കുന്ന വിധത്തിൽ കാര്യങ്ങൾ എത്തിയെങ്കിൽ അത് ആസൂത്രിതമായിരുന്നു എന്ന് വേണം കരുതാൻ,മരം മുറി വിവാദത്തിൽ കുടുങ്ങിയ മാധ്യമ പ്രവർത്തകൻ ജോലി ചെയ്ത മാധ്യമ സ്ഥാപനത്തിലെ മറ്റൊരു മാധ്യമ പ്രവർത്തകന്റെ  പേരും ഈ മോൺസൺ മാവുങ്കൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേൾക്കുമ്പോൾ ഒന്ന് ഉറപ്പാണ് മാധ്യമ പ്രവർത്തകർക്കും ഇയാളെക്കുറിച്ച് നേരത്തെ എന്തൊക്കയോ അറിയാമായിരുന്നു.

ദീപക് ധർമടം മരം മുറിയിൽ കുടുങ്ങിയപ്പോൾ വെല്ലുവിളിച്ച 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർ വീണ്ടും വെല്ലുവിളിയും ഭീഷണിയും ഒക്കെയായി രംഗത്ത് വരുമായിരിക്കും. എന്തായാലും ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തിയെ മതിയാകൂ,

മോൺസൺ മാവുങ്കൽ ചില മാധ്യമ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ പോലും തയ്യാറായി എന്നും കേൾക്കുന്നു. എന്തായാലും ചില മാധ്യമങ്ങൾ അഭിമുഖത്തിലൂടെയും മറ്റും മോൺസൺ മാവുങ്കലിനെ വെളുപ്പിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി എന്നതും ഇതുമായി ചേർത്ത് വെയ്ക്കണം.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ മുൻ ഡിജിപി ലോക് നാഥ്‌ ബെഹ്‌റയും ഇപ്പോഴും സർവീസിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മനോജ് എബ്രഹാമും മാവുങ്കലിന്റെ തട്ടിപ്പു കേന്ദ്രം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രത്തോടൊപ്പം  തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെയാണ്, ” തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ? ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിൻ്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ? ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ?

ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ് . അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും.” ഇങ്ങനെ സന്ദീപ് വാര്യർ പറയുമ്പോൾ അതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്.ഒന്നുകിൽ ഇവർ മണ്ടന്മാർ അല്ലെങ്കിൽ തട്ടിപ്പുകാരാണ് എന്നറിഞ്ഞു കൊണ്ട് കൂട്ട് നിന്നത്.

എന്തായാലും മാവുങ്കലിന്റെ തട്ടിപ്പുകളുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇനിയും പലതും പുറത്ത് വരും എന്നുറപ്പാണ്.എല്ലാ തട്ടിപ്പുകളും പുറത്ത് വന്നാൽ ഇനിയും ചില ഉന്നതർ കുടുങ്ങിയേക്കാം അതുകൊണ്ട് തന്നെ ചിലപ്പോൾ ഇവിടം കൊണ്ട് അവസാനിക്കാനും സാധ്യതയുണ്ട്.എന്തായാലും മോൺസൺ മാവുങ്കൽ പ്രബുദ്ധമലയാളിയെ വിദഗ്‌ധമായി തന്നെ കബളിപ്പിച്ചു എന്ന് പറയാം.

മലയാളി ഇങ്ങനെ എത്രകാലം കബളിപ്പിക്കപ്പെടും,ഉന്നതർ പോലും കബളിപ്പിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം.
Facebook post of Sandeep Varier