“പത്തല്ല; 18 വയസുവരെ താൻ മുസ്ലീമായിരുന്നു” ലക്ഷ്മി പ്രിയ

Facebook Post of  Lakshmi Priya

0

സിനിമാ നടി ലക്ഷ്മി പ്രിയ തന്റെ നിലപാടും രാഷ്ട്രീയവും ഒക്കെ ഉറച്ച് തന്നെ പറയുന്ന കൂട്ടത്തിലാണ്. സമൂഹ മാധ്യമങ്ങളിലായാലും പൊതു വേദികളിലായാലും ലക്ഷ്മി പ്രിയ തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇങ്ങനെ നിലപാട് വ്യക്തമാക്കുന്ന ലക്ഷ്മി പ്രിയക്കെതിരെ പലപ്പോഴും സൈബർ ആക്രമണങ്ങളും അരങ്ങേറിയിട്ടുണ്ട്.

ലക്ഷ്മി പ്രിയ ഇങ്ങന തനിക്കെതിരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകാറുണ്ട്. അത്തരത്തിൽ ഒരു സൈബർ അക്രമിക്ക് ലക്ഷ്മി പ്രിയ നൽകിയ മറുപടി ശ്രദ്ധേയമാണ്. ലക്ഷ്മി പ്രിയ ആ മറുപടി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ആ മറുപടി ഇങ്ങനെയാണ്,

” #SajeerKalathivila ‘ നീ ‘ എന്ന സംബോധന താങ്കളുടെ മാതാവിനെ വിളിക്കാറുള്ളത് ആണെന്ന് മനസ്സിലായി. അത് ആ ഹത ഭാഗ്യയെ മാത്രം വിളിക്കുക. നാട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചു സ്വന്തം സംസ്ക്കാരം പുറത്ത് കാട്ടണ്ട. 10 വയസ്സ് വരെ അല്ല,18 വയസ്സ് വരെ ഞാൻ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം ഇപ്പോഴും എന്റെ പേര് അത് തന്നെയാണ്.

എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ വിവാഹിതയായതും പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യ ആയി എന്നും ഹിന്ദു മത ആചാരപ്രകാരം ആയിരുന്നു വിവാഹം എന്നും അതിന് ശേഷം ലക്ഷ്മി പ്രിയ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത് ആണ് എന്നും അതിന് ശേഷം മാത്രമാണ് ഞാൻ സിനിമയിലേക്ക് വന്നിട്ടുള്ളത് എന്നും ഈ നാട്ടിലെ ഏതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം.

ഈ വിവരം പോലും അറിയാത്ത അന്തം കമ്മി സേട്ടൻ നീണ്ട പതിനെട്ടു കൊല്ലം ഉറങ്ങുകയായിരുന്നു എന്ന് കരുതട്ടെ., സ്വ പിതാവിനെ ഇങ്ങനെ സ്വന്തം അണികളെ കൊണ്ടു പോലും വിളിപ്പിയ്ക്കുന്നതിനു മുൻപ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നാണ് നിർത്തലാക്കിയത് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു മനസിലാക്കുക.

ഞാൻ ഒറ്റയ്ക്കല്ല നൂറനാട് സിബിഎംഎച് എസ് ൽ പഠിച്ചത്. ഞാൻ പഠിച്ച കാലയളവിൽ രണ്ടായിരത്തി അഞ്ഞൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്നു. ഞാൻ എഴുതുന്നത് അന്തം കമ്മികൾ മാത്രമല്ല വായിക്കുന്നത്. പൊതു സമൂഹത്തിലേക്കാണ്. അപ്പൊ താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെ കൃത്യത ഇല്ലാത്ത ഒന്നും ഞാൻ എഴുതുകയോ പറയുകയോ ഇല്ല.

അതിനി ഒരുവനെ ആക്ഷേപിയ്ക്കാൻ ആണെങ്കിൽ പോലും. അതുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നുമുതൽ എന്ന് വരെ ആയിരുന്നു എന്നൊന്ന് മനസ്സിലാക്കിയിട്ട് വരിക. വെറുതെ പിതൃ സ്മരണ നടത്താൻ ഒരുമ്പെട്ടു വരാതെ. ഓക്കേ ബൈ താങ്ക്സ് ” ഇങ്ങനെ പറഞ്ഞ് കൊണ്ട് ലക്ഷ്മി പ്രിയ തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുകയാണ്.

അതിൽ ഏറ്റവും പ്രധാനപെട്ട കാര്യം ലക്ഷ്മി പ്രിയ ആരായിരുന്നു എന്ന് താരം വിശദീകരിക്കുന്നതാണ് 18 വയസു വരെ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു താൻ എന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു. സൈബർ ഇടങ്ങളിൽ അക്രമിക്കുന്നവന്റെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം തന്നെയാണ് ലക്ഷ്മി പ്രിയ നടത്തിയത്.

അതും തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് കൃത്യമായ മറുപടി തന്നെയാണ് ലക്ഷ്മി പ്രിയ നൽകുന്നത്. ലക്ഷ്മി പ്രിയയുടെ ബി ജെ പി അനുകൂല നിലപാട് വ്യക്തമാക്കിയുള്ള ഫേസ് ബുക്ക് പോസ്റ്റിൽ വന്ന കമന്റിനാണ് ലക്ഷ്മി പ്രിയ മറുപടി നൽകിയത്. ഇങ്ങനെ ലക്ഷ്മി പ്രിയ മറുപടി നൽകുമ്പോൾ അത് അവരുടെ നിലപാടിന്റെ പ്രഖ്യാപനം തന്നെയാണ്.

ABVP യിൽ എത്തിയതും BJP യിലെ പ്രവർത്തകർ ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള ഫേസ് ബുക്ക് പോസ്റ്റാണ് ലക്ഷ്മി പ്രിയയുടേത്. ഇതിന് കമന്റുമായി വന്നയാൾക്ക് കൃത്യമായ മറുപടി തന്നെയാണ് ലക്ഷ്മി പ്രിയ നൽകിയത്. സൈബർ ആക്രമണങ്ങളോടുള്ള കൃത്യമായ സമീപനം  തന്നെയാണ് ലക്ഷ്മി പ്രിയയുടേത്.

 

Facebook Post of  Lakshmi Priya