“അധികാരമില്ലാതെ  ആ വനിത കേന്ദ്രകമ്മറ്റി മെംബർക്ക് ജീവിക്കാനാവില്ല! “

Facebook post of Asha Lawarnce

0

അധികാരം ഇല്ലാതെ ആ വനിതാ കേന്ദ്ര കമ്മറ്റി മെമ്പർക്ക് ജീവിക്കാനാവില്ല എന്ന് മുതിർന്ന സി പി എം നേതാവിന്റെ മകൾ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുമ്പോൾ അത് കേവലം ഒരു ട്രോളിനുമപ്പുറം പ്രസക്തമാണ്.

രാഷ്ട്രീയ കഴ്ച്ചപ്പാടും രാഷ്ട്രീയ വിശൂലനവും തെരഞ്ഞെടുപ്പ് അവലോകനവും ഒക്കെയുള്ള ഫേസ് ബുക്ക് പോസ്റ്റിലൂടെ മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ് ചൂണ്ടിക്കാട്ടുന്നത് ഏറെ പ്രസക്തമായ കാര്യമാണ്.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനുള്ള ഒളിയമ്പും ആ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്. ആശാ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

“തെരഞ്ഞെടുപ്പ് ഫലം പലർക്കും പലവിധത്തിൽ നല്ലതാണ്

ജയിച്ചവർ അധികാരത്തിലേയ്ക്ക് ,സ്വഭാവികം

തോറ്റവർ അധികാരത്തിന് പുറത്തേക്ക് അതും സ്വഭാവികം

ഇവിടെ രണ്ടും തുടർന്നു

കാരണങ്ങൾ എല്ലാവർക്കും അറിയാം.

കിറ്റ് കിറ്റ് കിറ്റ് ഇതാണ് കേൾക്കുന്നതെങ്കിലും

കഴിഞ്ഞ 5-6 മാസങ്ങളായി കേൾക്കുന്നതായിരുന്നു  Religious Politics Play

ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷകരായി സ്വയംഭൂവായി CPIM

ഇത്ര ജാതി മത ചിന്തയുള്ള പാർട്ടി ലോകത്ത് വേറെ എവിടെയും ഉണ്ടാവില്ല!!

 

തുടർച്ച കിട്ടിയേ എന്ന് പറഞ് അഹങ്കാരത്തോടെ സന്തോഷിക്കുന്നവർ അവരുടെ പാർട്ടിക്ക് ബംഗാളിൽ എന്ത് സംഭവിച്ചു എന്നു കൂടി ഓർക്കണം

ബംഗാളികൾക്ക് അന്നം കൊടുക്കുന്ന

കേരള CPIM നെ ഓർത്തെങ്കിലും ഒരു സീറ്റെങ്കിലും കൊടുക്കേണ്ടതായിരുന്നു.

 

ബംഗാളിൽ അടപടലം വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്നത് പോലെ ആയി.

CPIMനെ കൂടെ  കൂട്ടി മമതയെ പാഠം പഠിപ്പിയ്ക്കാൻ പോയ Congressനും കിട്ടി ഉത്തരം!!

 

BJP മെച്ചപ്പെടുത്തി എന്ന് ആശ്വസിക്കുന്നു.

 

മമത ബാനർജിയുടെ രാഷ്ട്രിയം എന്തും ആകട്ടെ രീതിയും പലർക്കും ഇഷ്ടമല്ല എന്നിരുന്നാലും ദേശീയ പാർട്ടി ആയ കോൺഗ്രസ്സിൽ നിന്നും ഒറ്റയ്ക്കിറങ്ങി പോയതാണ്

Feminist ഒന്നുമല്ല

എന്നിട്ടും അധികാരത്തിൽ പാർട്ടിയെ എത്തിയ്ക്കാൻ സാധിച്ചു!!

 

ഇവിടെ അത് പോലൊരാൾ ഉണ്ട്

മാണിക്കുഞ്ഞ് അഥവ ജോസ് കെ.മാണി

രണ്ടും കൽപ്പിച്ചു ഇറങ്ങി പോയി സ്വന്തം പാർട്ടി കാരെ ജയിപ്പിച്ചു.

റോഷി അഗസ്റ്റിൻ മന്ത്രി കാറിൽ ചെല്ലുമ്പോൾ പാർട്ടി ചെയർമാന് അഭിമാനിയ്ക്കാം

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശ ആണ് മാണി കുഞ്ഞിന് പറ്റിയത്.

പാലകാര് സത്യകൃസ്ത്യാനികളാണ്.

അൽഫോൻസാമ്മയുടെ സ്വന്തം നാട്ട് കാര്

അരുവിത്തറ പള്ളിയിലെ St George പുണ്യവാളനും അവരെ കാത്തു.

 

വിശുദ്ധ അൽഫോൻസാമ്മയ്ക്കും

ഗീവർഗീസ് പുണ്യവാളനും നന്ദി

പാലാകാർ ആരെലും കൂട്ട്കാരായി ഉണ്ടെങ്കിൽ എനിയ്ക്ക് വേണ്ടി ഓരോ മെഴുകിരി കത്തിച്ചേക്കണേ

 

ചേലകരയിൽ നിന്നും K RADHAKRISHNAN വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു.

മുൻ സ്പീക്കറാണ്

മുൻ മന്ത്രിയാണ്

മാന്യനാണ് മര്യാദ കാരനാണ്

മരിച്ച് പോയ സഹോദരന്റെ മക്കൾക്ക് ആശ്രയമാണ് പാർട്ടി രക്തമാണ് അടിമുടി ഒഴുകുന്നത്.

ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ Secularism നാഴികയ്ക്ക് നാൽപത് വട്ടം അവകാശപ്പെടുന്ന CPIM രാധകൃഷ്ണനെ ഏത് വകുപ്പ് കൊടുത്ത് മന്ത്രിയാക്കുമെന്നറിയാൻ കാത്തിരിക്കുന്നു.

അതോ ബുദ്ധിപൂർവ്വം Speaker കസേരയിൽ ഇരുത്തുമോ?

 

Seculrism പറയുന്ന CPIM മന്ത്രിസഭയിൽ ഉറപ്പായിട്ടും

ഒരു കൃസ്ത്യാനി മന്ത്രി ഒന്നല്ല പല വിഭാഗ ക്യസ്ത്യാനികളുടെയും വോട്ട് ഉറപ്പിച്ചാണ് അധികാരം ഉറപ്പാക്കിയത്

അത് കൊണ്ട് ലത്തീൻ മന്ത്രി സുറിയാനി കൃസ്ത്യാനി മന്ത്രി യാക്കോബ മന്ത്രി ഓർത്തോഡക്സ് മന്ത്രി ഉറപ്പല്ലേ

ഒരു മുസ്ലിം മന്ത്രി

ഒരു ഈഴവ മന്ത്രി .

ഒരു നായർ മന്ത്രി

ഉറപ്പാണ്

വേറെ മതകാർ ആരേലും ഉണ്ടെങ്കിൽ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റുമായി ഉടൻ ബന്ധപ്പെട്ടാൽ മന്ത്രി സ്ഥാനം ഉറപ്പ്.

 

Gender Discrimination ഉണ്ടാവില്ല

വനിത മന്ത്രി ഉറപ്പാണ്

പക്ഷേ ആഭ്യന്തരം കൊടുക്കുമോ

വ്യവസായം കൊടുക്കുമോ

റവന്യൂ കൊടുക്കുമോ വനിതകൾക്ക്?

 

എന്ത് വേണമെങ്കിലും ചെയ്യാം

ആരെ വേണമെങ്കിലും മന്ത്രി ആക്കിക്കോ

പക്ഷേ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടും

പാർട്ടി സെക്രട്ടറി/ എൽ ഡി എഫ് കൺവീനർ

ശ്രീ വിജയരാഘവനോടും ഒരപേക്ഷ

ഇപ്പോഴുള്ള അധികാര കസേരയുടെ

കാലവാധി തീരുമ്പോൾ എം സി ജോസഫൈനെ

വേറെ ഏതെങ്കിലും അധികാരം കൊടുക്കണം

അധികാരമില്ലാതെ  ആ വനിത കേന്ദ്രകമ്മറ്റി മെംബർക്ക് ജീവിക്കാനാവില്ല! ”

 

ഇങ്ങനെ പറഞ്ഞ് ആശാ ലോറൻസ് അവസാനിപ്പിക്കുമ്പോൾ ആ ഫേസ് ബുക്ക് പോസ്റ്റിൽ എല്ലാമുണ്ട്. കേരളവും ബംഗാളും CPM ഉം പാലായും ജോസ് കെ മാണിയും ബിജെപി യും ഒക്കെയുണ്ട്. എന്തായാലും ബംഗാളിലെയും  കേരളത്തിലെയും സി പി എം ന്റെ അവസ്ഥയും ഒക്കെ എടുത്ത് കാട്ടി തന്നെയാണ് ആശാ ലോറൻസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ വിലയിരുത്തൽ നടത്തുന്നത്. സി പി എം ന്റെ ആ വനിതാ കേന്ദ്ര കമ്മറ്റി അംഗത്തിന്റെ കാര്യം അതുകൊണ്ട് തന്നെയാണ് ആ ഫേസ് ബുക്ക് പോസ്റ്റിൽ പ്രസക്തമാകുന്നത്. എന്താകും വനിതാ കേന്ദ്ര കമ്മറ്റി അംഗത്തിനുള്ള പദവി എന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

 

 

Facebook post of Asha Lawarnce