യു പിയില്‍ അതീവ ജാഗ്രത; ആരാധനാലയങ്ങള്‍ക്ക് സുരക്ഷ കൂട്ടി; പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തം

Extreme caution in UP

0

ദില്ലി: രാജ്യം അതീവ ജാഗ്രതയോടെയാണ്‌ മുന്നോട്ട് പോകുന്നത്.അയോധ്യയിലെ തർക്ക മന്ദിരം തകർത്തതിന്റെ വാർഷികമായ ഡിസംബർ ആറിന് രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടക്കും എന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്രസർക്കാർ ജഗ്രത നിർദ്ദേശം വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയത്.

ഡിസംബർ 6 നു ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഭീകരവാദ സംഘടനകൾ മുന്നോട്ട് പോകുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു.അയോദ്ധ്യ,മഥുര,വാരാണസി എന്നിവിട ങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശ്രീകൃഷ്ണ ജന്മ സ്ഥലമായ മഥുരയിൽ ഹിന്ദു സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചതും സുരക്ഷ വർധിപ്പിക്കാൻ കാരണമാണ്.ഇവിടെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രം പണിയണം എന്ന ആവശ്യം ശക്തമാണ്.ഇവിടെ മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ് എന്ന് ഹിന്ദു സംഘടനകൾ പറയുന്നു.

അഖില ഭാരതീയ ഹിന്ദു മഹാസഭ,ശ്രീകൃഷ്ണ ജന്മഭൂമി നിർമ്മാൺ ന്യാസ്,നാരായണി സേന,ശ്രീകൃഷ്‌ണ മുക്തി ദൾ എന്നീ സംഘടനകൾ ആണ് മഥുരയിൽ പ്രതിഷേധിക്കുന്നത്.ഈ സാഹചര്യം കണക്കിലെടുത്താണ് മഥുരയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.മഥുരയെ മൂന്നു സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

ഡിസംബർ ആറിന് ഭീകരവാദ സംഘടനകൾ ആക്രമണം നടത്തുന്നതിനുള്ള തയ്യാറെടുപ്പു നടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കുന്നത്.

Extreme caution in UP