തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം ; 5 തൊഴിലാളികള്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്

Explosion at a fireworks factory in Tamil Nadu

0

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു.

പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. വിരുദുനഗര്‍ ജില്ലയിലെ കലത്തൂര്‍ ആര്‍കെവിഎം ഫയര്‍വര്‍ക്ക്‌സിലാണ് പുതുവര്‍ഷ ദിനത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ശിവകാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഒന്‍പതു മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കരിമരുന്ന് നിര്‍മാണത്തിനിടെ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Explosion at a fireworks factory in Tamil Nadu