വർഗീയ വിഷം ചീറ്റാനുള്ള മമതയുടെ നീക്കത്തിന് തിരിച്ചടി!

Election commission against Mamatha

0

ബംഗാളില്‍ മുസ്ലീം വിഭാഗം ബിജെപ്പിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രഖ്യാപിച്ച മമത ബാനർജിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടു.  ബിജെപി നല്‍കിയ പാരാതിടെ തുടര്‍ന്നാണ് നടപടി.

ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ വെച്ച് നടന്ന റാലിക്കിടെയാണ് മമത വര്‍ഗീയത നിറഞ്ഞ പരാമര്‍ശം നടത്തിയത്. മുസ്ലീം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യരുത്. പണം വാങ്ങി നിങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ ഭാഗം  വെയ്ക്കരുത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി നല്‍കിയ പണവുമായി സിപിഐഎമ്മിന്റെ സഖാക്കന്മാര്‍ നടക്കുകയാണെന്നുമായിരുന്നു മമതയുടെ പരാമര്‍ശം. വിഷയത്തില്‍ കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് 27 ശതമാനത്തോളം മുസ്ലീം മതവിഭാഗമാണ്. ഇവരുടെ വോട്ട് കാലാകാലങ്ങളായി ലഭിച്ചിരുന്നത് ത്രിണമൂലിനായിരുന്നു. ഈ വോട്ടുകളില്‍ ബിജെപിയും കടന്നുകയറി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മമതയുടെ വര്‍ഗീയ പ്രചരണം.

അതേ സമയം പശ്ചിമ ബംഗാളിൽ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ വീണ്ടും തൃണമൂൽ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. കൂച്ച് ബീഹാറിൽ വെച്ചായിരുന്നു സംഭവം.

സിതാൽകുച്ചിയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. വഴിയരികിൽ പതിയിരുന്ന തൃണമൂൽ പ്രവർത്തകർ വാഹനത്തിന് നേരെ ബോംബുകളും കല്ലുകളും എറിയുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.

ദിലീപ് ഘോഷിന്റെ തോളിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് പ്രദേശത്ത് പോലീസുകാർ ഉണ്ടായിരുന്നില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.സംസ്ഥാനത്ത് ബിജെപി നേതാക്കൾക്കെതിരായ തൃണമൂൽ ആക്രമണം തുടർക്കഥയാകുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ബിജെപി ബിജെപി ദേശീയ നേതാവ് സയ്യിദ് ഷാനവാസ് ഹുസൈനെയും  തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു.ജെ.പി നദ്ദയുടെ ബംഗാൾ സന്ദർശനത്തിനിടെയും ദിലീപ് ഘോഷിനെതിരെ തൃണമൂൽ ആക്രമണം നടന്നിരുന്നു.തുടർച്ചയായി അക്രമം അഴിച്ചു വിടുക പതിവാണ്.

മമതയുടേ അക്രമ രാഷ്ട്രീയത്തിൽ  ബംഗാൾ ജനത പൊറുതി മുട്ടിയിരിക്കുകയാണ്.ബംഗാളിലെ ഭരണം മൂന്നാം വട്ടം നിലനിർത്താൻ ത്രിണമൂൽ കോൺഗ്രസും ഭരണം വെട്ടിപ്പിടിക്കാൻ ബി.ജെ.പിയും നേരിട്ട് നടത്തുന്ന യുദ്ധത്തിൽ  വിധി ആർക്കൊപ്പം എന്ന് മെയ് 2 ന് കാത്തിരുന്നു കാണാം.

ബംഗാളിലും മാറ്റത്തിനു സമയമായി എന്നു തന്നെയാണ്  രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും വ്യക്തമാകുന്നത്.കഴിഞ്ഞ ദിവസം മകൻ ബിജെപിയിൽ  ചേർന്നതിന് 85 വയസ്സുകാരിയായ മാതാവിനെ തൃണമൂൽ ഗുണ്ടകൾ തല്ലിയിരുന്നു. അക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിലാകുകയും മരണപെടുകയും ചെയ്യ്തു.

മമതയുടെ അക്രമ രാഷ്ട്രീയത്തിനു ഒരു ഉദാഹരണമാണ് ഈ സംഭവവും.മമതയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ഓരോ ജനതയും പ്രതികരിക്കും എന്നത് ഉറപ്പാണ്.ജനങ്ങള്‍ തൃണമൂലിന്റെ രക്തം പുരണ്ട ഭീകര രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്നും തൃണമൂലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഉറപ്പായതോടെ കൂടിയാണ് വീണ്ടും അക്രമത്തിനു തൃണമൂൽ നേതൃത്വം കൊടുക്കുന്നത്.

എന്തായാലും മമതയുടെ തോൽവി നന്ദി ഗ്രാമിൽ ഉറപ്പാണ്.ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉള്ളവർ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോൾ അത് മമതയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പല നാടകങ്ങൾ കളിച്ചങ്കിലും അതൊന്നും വില പോയില്ല.

എന്തായാലും മമത തോക്കുമ്പോൾ അതു ബംഗാളിനു സ്വാതന്ത്യം കിട്ടുന്നതിനു തുല്ല്യമാണ്.ബംഗാളിന്റെ മോശം ആകും മെയ് 2 ന് കാണാൻ കഴിയുക.എന്തായാലും ബംഗാളിലും ബിജെപി വളരുന്ന ഒരു കാഴ്ചയാണ് കാണുന്നത്.

 

 

 

 

Election commission against Mamatha