കേരളത്തിലെ സ്ത്രീധന പീഡന കൊലപാതക കേസുകളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ!

0

കേരളത്തിലെ സ്ത്രീധന പീഡന കൊലപാതക കേസുകളിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു. കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ ഉത്തരവ് നൽകി.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് ദേശീയ വനിതാ കമ്മീഷൻ കൊല്ലം ജില്ലാ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ തുടരെ തുടരെ നടക്കുന്ന ക്രൂരമായ സ്ത്രീധന കൊലപാതകങ്ങളിൽ ശ്രദ്ധക്ഷണിച്ചു കൊണ്ടും അലംഭാവം കാണിക്കുന്ന അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടും ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം ശ്രീമതി അഡ്വ. എം എസ് കിരണിന്റെ നേതൃത്വത്തിൽ കേരളത്തിലെ വനിതാ അഭിഭാഷക കൂട്ടായ്മ സമർപ്പിച്ച ഹർജ്ജിയിലാണ് നടപടി.