ഓട്ടോകൂലിയെ ചൊല്ലി തര്‍ക്കം; പൊലീസെന്ന വ്യാജേന ഡ്രൈവറെ മര്‍ദ്ദിച്ചു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Dispute over auto fare

0

കോഴിക്കോട് : കോഴിക്കോട് മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബീച്ച്‌ ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. ഓട്ടോ കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി കോട്ടപ്പറമ്ബ് ആശുപത്രിക്ക് മുന്നില്‍ ഫ്രാന്‍സിസ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അജ്മല്‍ നാസിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.

എന്നാല്‍,പൊലീസാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മദ്യപിച്ച്‌ ലക്കുകെട്ട ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ ബീച്ച്‌ ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ മര്‍ദിച്ചതിനും തടഞ്ഞുവച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് വിവിധ വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് കേസെടുത്തത്.

Dispute over auto fare