ബി.ജെ.പിയുടെ പരാതി; വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

Different approach to nominee recipients; Central Election Commission seeking explanation

0

നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതിൽ വരണാധികാരികൾ വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന സാഹചര്യം ഒഴിവാക്കി ആവശ്യം പ്രക്രിയയുടെ വിശുദ്ധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിജെപി ബി ബി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽകുമാറാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ നാഗ രേഷ് ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി .

ഹർജി 18 ന് വീണ്ടും പരിഗണിക്കും, ഗുരുവായൂർ തലശ്ശേരി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ അടക്കം നാമനിർദേശപത്രിക വരണാധികാരികൾ തള്ളിയിരുന്നു. ഇതിനെതിരെ സ്ഥാനാർത്ഥികൾ നൽകിയ ഹർജി കൾ കോടതി തള്ളിയെങ്കിലും നാമനിർദേശപത്രിക സ്വീകരിക്കുന്നതിൽ വ്യത്യസ്ത സമീപനമുണ്ടാകുന്നതടക്കം ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കോടതിയുടെ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് ഹർജിയിലെ ആവശ്യം