ജിഹാദ് പുസ്തകം വേണ്ട

0

ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്‍ അഹമ്മദ് ഇബ്രാഹീം അല്‍ ദുംയാതി എഴുതിയ വിജയത്തിന്റെ വാതില്‍ വാളിന്റെ തണലില്‍ എന്ന പുസതകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. യുവാക്കളെ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് പുസ്തകമെന്ന് പറഞ്ഞാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്‍ അഹമ്മദ് ഇബ്രാഹീം അല്‍ ദുംയാതി എഴുതിയ വിജയത്തിന്റെ വാതില്‍ വാളിന്റെ തണലില്‍ എന്ന പുസതകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. യുവാക്കളെ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് പുസ്തകമെന്ന് പറഞ്ഞാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ബുക്ക് ഓഫ് ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ ഉള്ളടക്കം മതസ്പര്‍ധവളര്‍ത്തുന്നതാണെന്നും സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് പുസ്തകമെന്നും ഡിജിപി പറയുന്നു.

 

മഷാരി അല്‍ അഷ്വാക് എന്ന പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ആരാണെന്ന് വ്യക്തമല്ല. അനില്‍ കാന്തിന്റെ നിര്‍ദേശത്തിനു പിന്നാലെ പുസ്തകത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചിട്ടുണ്ട്

പിആര്‍ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ആഭ്യന്തര സുരക്ഷ ഐജി ജി സ്പര്‍ജന്‍ കുമാര്‍ , ഡോക്ടര്‍ എന്‍.കെ ജയകുമാര്‍എന്നിവരാണ് അംഗങ്ങള്‍

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി എന്നാണ് കരുതുന്നത്

 

മലയാളികള്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ പ്രധാന കാരണം പുസ്തകമാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം

തീവ്രവാദ സ്വഭാവമുള്ള പുസ്തകം സമൂഹമാധ്യമങ്ങളിലൂടെയടക്കം നിരോധിക്കണമെന്ന് ജൂലൈ 21 ന് ഡിജിപി ആഭ്യന്തര വകുപ്പിന് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ചു പഠിക്കാനായി കമ്മിറ്റി രൂപീകരിച്ചത്

അഫ്ഗാന്‍ തീവ്രവാദ പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലൂം ഇത്തരം പുസ്തകങ്ങള്‍ ആളുകളുടെ ഇടയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത് രാജ്യത്തിന്റെ നില നില്‍പ്പു തന്നെ ഭീഷണിയിലാക്കിയേക്കാംഇത്തരം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രചരിക്കുന്നത് കേരളത്തിലും ഇത്തരം ഭീകരവാദ ചിന്തകള്‍ വിലിയ തോതില്‍ കൂടുന്നതിനു ഉദ്ദാഹരണമാണ്. ജനങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍ തരത്തിലുള്ള പുസ്തകങ്ങള്‍ ഇവരുടെ ചിന്താ ശേഷികളെ പോലും സ്വാദീനിക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സന്ദര്‍ഭത്തിലും ഇങ്ങനെയുള്ളവര്‍ രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തെ പൂര്‍ണമായും ഒഴിവാക്കി തീവ്രവാദം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഡിജിപിയുടെ നീക്കം സഹായിച്ചേക്കും