ഉത്തർ പ്രദേശിൽ വികസന കുതിപ്പ് !

Development of UP ; example for Kerala

0

എപ്പോഴും ഉത്തർ പ്രദേശിലേക്ക് മാത്രം നോക്കിയിരിക്കുന്ന ചിലരുണ്ട് നമ്മുടെ കൊച്ച് കേരളത്തിൽ. അവർ ഉത്തർ പ്രദേശിൽ എന്ത് നടക്കുന്നു എന്നറിയാൻ ആകാംക്ഷയോടെ രംഗത്ത് വരാറുണ്ട്. പലപ്പോഴും അവർ ഉത്തർ പ്രദേശിനെ വിമർശിക്കാറുണ്ട്. എന്നാൽ അവർ ഇപ്പോൾ ഉത്തർ പ്രദേശിനെക്കുറിച്ച് പറയാറുണ്ടോ? ഇല്ലെങ്കിൽ അവർ അറിയണം യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർ പ്രദേശ് എങ്ങനെ മാറിയെന്ന്. യോഗി ആദിത്യനാഥ് തന്‍റെ നാല് വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി പണിതത് 30 മെഡിക്കല്‍ കോളെജുകള്‍.

നേരത്തെ മുലായം സിംഗിന്‍റെയും മകന്‍ അഖിലേഷ് യാദവിന്‍റെയും സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വി.പി.സിംഗും എന്‍.ഡി.തിവാരിയും നയിച്ച കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ 60 വര്‍ഷത്തെ ഭരണത്തില്‍ യുപിയില്‍ ഉയര്‍ത്തിയത് വെറും 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്.ജൂലായ് നാലിന് ഒമ്പത് മെഡിക്കല്‍ കോളെജുകളാണ് ഒറ്റയടിക്ക് യുപിയ്ക്കായി യോഗി ആദിത്യനാഥ് സമര്‍പ്പിച്ചത്.

അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെയും ഉദ്ഘാടനംനിര്‍വ്വഹിച്ചത്.ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തിന്‍റെ ഭാഗമായി ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളെജ് എന്നതായിരുന്നു യോഗി ആദിത്യനാഥ് ലക്ഷ്യമിട്ടത്. അദ്ദേഹം 2017ല്‍ യുപി മുഖ്യമന്ത്രിയായി ചുതമലയേല്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ആകെ ഉണ്ടായിരുന്നത് 12 മെഡിക്കല്‍ കോളെജുകള്‍ മാത്രം.

രണ്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളുടെ (എഐഐഎംഎസ്) ശാഖകള്‍ ഗോരഖ്പൂരിലും റായ് ബറേലിയിലും ആരംഭിച്ചു. ഇവിടെ പുറത്ത്‌നിന്നുള്ള രോഗികളെ നോക്കുന്ന സംവിധാനവും തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ഒരു മെഡിക്കല്‍ സര്‍വ്വകലാശാല തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോരഖ്പൂരില്‍ ആയുഷ് സര്‍വ്വകലാശാലയും സ്ഥാപിച്ചു.

ഗോരഖ്പൂരിലെ മെഡിക്കല്‍ രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ ഈ പ്രദേശത്ത് മസ്തിഷ്‌കവീക്കം മൂലമുള്ള മരണസംഖ്യ വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. അതെ ഉത്തർ പ്രദേശ് മാറുകയാണ്. വികസന രംഗത്ത് വൻ കുതിപ്പാണ് ഉത്തർ പ്രദേശിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയുടെ വികസനത്തിനും ഒക്കെ പ്രാധാന്യം നൽകുന്ന സമീപനമാണ് ഉത്തർ പ്രദേശ് സർക്കാരിന്റെത്. ഉത്തർപ്രദേശ് സർക്കാരിന്റെ വികസന ലക്ഷ്യങ്ങൾക്ക് എല്ലാ പിന്തുണയുമായി കേന്ദ്രസർക്കാരും ഒപ്പമുണ്ട്.

എന്തായാലും ഉത്തർ പ്രദേശിലേക്ക് നോക്കിയിരിക്കുന്നവർ ഉത്തർ പ്രദേശ് കൈവരിക്കുന്ന നേട്ടങ്ങൾ കൂടി മനസിലാക്കിയാൽ നന്നായിരിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കെ വികസനം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് BJP വ്യക്തമാക്കുകയാണ്. വികസനം മുദ്രാവാക്യമായി ഉയർത്തിക്കാട്ടി യോഗി ആദിത്യനാഥ് മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ എടുത്ത് കാട്ടിയാകും BJP നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുക എന്നുറപ്പാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഉത്തർ പ്രദേശി നായി നടപ്പിലാക്കിയ വികസന പദ്ധതികളും BJP എടുത്ത് കാട്ടുന്നുണ്ട്. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനം ഉയർത്തിക്കാട്ടി BJP പ്രചാരണം നടത്തുമ്പോൾ അത് സമാജ് വാദി പാർട്ടിയേയും ബി.എസ്.പിയേയും പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. ആരോഗ്യ മേഖലയിൽ ദൃശ്യമാകുന്ന വൻമാറ്റം BJP പ്രചാരണ ആയുധമാക്കുമ്പോൾ അത് എസ്.പി യേയും ബി.എസ് പിയേയും കുരുക്കിലാക്കുമെന്നും BJP ക്കറിയാം. എന്തായാലും വികസനം വോട്ടാക്കി മാറ്റി അധികാര തുടർച്ച തന്നെയാണ് BJP യുടെ ലക്ഷ്യം.

 

 

 

Development of UP ; example for Kerala