ഡൽഹി-അമൃതസർ-കത്ര ഹൈവേ നിർമ്മാണോദ്ഘാടനം ബുധനാഴ്ച

Delhi-Amritsar-Katra highway to be inaugurated on Wednesday

0

ന്യൂഡൽഹി: ഡൽഹിയിലേക്ക് വടക്കു പടിഞ്ഞാറൻ മേഖലയെ ബന്ധിപ്പിക്കുന്ന ഡൽഹി-അമൃത്സർ-കത്ര ദേശീയപാത യാഥാർത്ഥ്യമാകുന്നു.വരുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാതയുടെ നിർമ്മാണോദ്ഘാടനം നടത്തും.

കത്ര ദേശീയപാത സമർപ്പിക്കുന്നതിനൊപ്പം ഫിറോസ്പൂറിലേക്കുള്ള ദേശീയ പാതയുടെ തറക്കല്ലിടൽ ചടങ്ങും ബുധനാഴ്ച നടക്കും. സിഖ് സമൂഹത്തിന്റെ പ്രമുഖ ഗുരുദ്വാര സ്ഥിതിചെയ്യുന്ന നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് 670 കിലോമീറ്റർ ദേശീയ പാത പൂർത്തിയാകുന്നത്.

ദേശീയ പാത വികസനത്തിൽ ജമ്മുകശ്മീരിനേയും പഞ്ചാബിനേയും ഡൽഹിയേയും കോർത്തിണക്കുന്ന സുപ്രധാന പാത പ്രതിരോധമേഖലയ്‌ക്കും വലിയ ഗുണമാകും.

ഡൽഹി-കത്രപാതയുടെ 61 ശതമാനവും പഞ്ചാബിലൂടെയാണ്. പദ്ധതിയിൽ ഉൾപ്പെട്ട ഒരു പാലം ബിയാസ് നദിക്കു കുറുകേ ഒന്നര കിലോമീറ്റർ ദൂരമുള്ളതാണ്.

ഉത്തർപ്രദേശിലേയും രാജസ്ഥാനിലേയും ദേശീയപാത വികസനങ്ങൾക്ക് പിന്നാലെയാണ് കത്രയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പാതയും യാഥാർത്ഥ്യമാകുന്നത്.

കേബിൾ സംവിധാന ത്തിലാണ് പാലം പണിയുകയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. നിരവധി ടണലുകളും നിർമ്മിക്കേണ്ടി വരുന്ന പാതയ്‌ക്കായി 40,000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.

കത്രയിൽ നിന്നും ഡൽഹിയിലെത്താൻ 6 മണിക്കൂർ യാത്രമതിയാകുമെന്നതാണ് പുതിയ പാതയുടെ സവിശേഷത. നിലവിൽ ഇതേ റൂട്ടിലോടുന്ന തീവണ്ടി ഡൽഹിയിലെത്താൻ എട്ടുമണിക്കൂർ സമയമാണെടുക്കുന്നത്.

മാർച്ച് മാസം 2024ൽ ദേശീയ പാത പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഡൽഹിയിൽ നിന്നും ശ്രീനഗറിലെത്താൻ 10 മണിക്കൂർ മാത്രമെ എടുക്കൂ എന്നതാണ് പ്രത്യേകത.

Delhi-Amritsar-Katra highway to be inaugurated on Wednesday