തൊളിക്കോട് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

0

തൊളിക്കോട്: തൊളിക്കോട് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊളിക്കോട് മാങ്കോട്ടുകോണം ഷമീം മൻസിലിൽ സലീം(56) ആണ് അറസ്റ്റിലായത്.

20.07.2021 -ാം തീയതി ഉച്ചക്ക് തൊളിക്കോട് ടൗണിൽ വച്ച് വ്യാപാരസ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തവെ വ്യാപാരികളും മറ്റുള്ളവരും തടയുകയും തുടർന്ന് പ്രസ്തുത സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ഫോണിൽ പകർത്തുകയും ചെയ്തു . തുടർന്നാണ് പ്രതിയും മറ്റുള്ളവരും പോലീസുദ്യോഗസ്ഥന്റെ നേർക്ക് തിരിയുകയും പ്രതിയായ സലീം പോലീസിനെ ആക്രമിച്ച് ഫോൺ പിടിച്ചു വാങ്ങി നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വിതുര പോലീസ് ഇൻസ്പെക്ടർ എസ്സ്.ശ്രീജിത്ത്, എസ് .ഐ സുധീഷ്, സി.പി.ഒ മാരായ നിതിൻ, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു .