അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്.നൂറിലധികം പേര് മരണത്തിനു കീഴടങ്ങി;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Deadly tornadoes slam through six states

0

ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിൽ നാശം വിതച്ച് കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്. കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ ആണ് ഇക്കാര്യം അറിയിച്ചത്.

മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് ജോബൈഡൻ പ്രതികരിച്ചു.വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകളാണ് ഗവർണർ പുറത്തുവിട്ടിരിക്കുന്നത്.

പ്രശ്‌നബാധിത മേഖലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് ഗവർണർ പുറത്തുവിട്ടിരിക്കുന്നത്. രക്ഷാ പ്രവർത്തനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരും.

പടിഞ്ഞാറൻ കെന്റക്കിയിലെ മേയ്ഫീൽഡിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 70 പേരാണ് മരിച്ചത്. ഇവിടെ ഒരു മെഴുകുതിരി നിർമ്മാണ ഫാക്ടറിയ്‌ക്കുള്ളിൽ 110പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെയുള്ള കുടുങ്ങിയ ആറ് പേർ മരിച്ചുവെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം വീശിയടിച്ച കൊടുങ്കാറ്റ് 55 ദശലക്ഷത്തിൽ അധികം ആളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ടെന്നിസ്സേയിൽ കൊടുങ്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. മൊനെറ്റെയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഡ്വാർഡ്‌സ് വില്ലെയിലെ ആമസോൺ കമ്പനിയുടെ വെയർഹൗസ് തകർന്ന് നിരവധി പേർ കുടങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ഇവരെ പുറത്തെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊടുങ്കാറ്റിന് പുറമെ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഞ്ഞ് വീഴ്‌ച്ചയാണ് അനുഭവപ്പെടുന്നത്. തുടർന്ന് അപകടങ്ങൾ പതിവായതോടെ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Deadly tornadoes slam through six states