ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം, സ്‌പോട് ബുകിങ് കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്ന് എന്‍ വാസു

Darshan for all the devotees who reach Sabarimala

0

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു.
വെര്‍ച്വല്‍ ക്യൂ ബുകിങ് ഇല്ലെങ്കിലും ദര്‍ശനത്തിന് അവസരം നല്‍കുമെന്നും എരുമേലിയിലും പത്തനംതിട്ടയിലും സ്‌പോട് ബുകിങ് കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ തിരിച്ചറിയില്‍ രേഖ നല്‍കിയാല്‍ ദര്‍ശനം ഉറപ്പാക്കുമെന്നും എന്‍ വാസു വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനായുള്ള സ്പോട് ബുകിങില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം സ്പോട് ബുങില്‍ ഉടന്‍ തീരുമാനമെടുക്കണം.

ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം പാസ്പോര്‍ടും ബുകിങിനായി ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതിനിടെ ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ശക്തിപ്പെടുത്തി. സന്നിധാനത്തും പമ്ബയിലും നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു.

Darshan for all the devotees who reach Sabarimala