മ​സ്ക​ത്തിൽ ന്യൂ​ന​മ​ര്‍​ദം: കാറ്റും മഴയും തുടരുന്നു

Cyclone in Muscat

0

മ​സ്ക​ത്ത്​: ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ ര​ണ്ടു​ ദി​വ​സം മു​മ്ബ്​ ആ​രം​ഭി​ച്ച മ​ഴ​ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മ​സ്ക​ത്ത് ഉ​ള്‍​പ്പെ​ടെ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ​ തു​ട​ര്‍​ന്നു.

ക​ന​ത്ത കാ​റ്റി​‍െന്‍റ​യും ഇ​ടി​യു​ടെ​യും അ​ക​മ്ബ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. നാ​ശ​ന​ഷ്ട​മൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്തി​ട്ടി​ല്ല.

റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി പ​ല​യി​ട​ത്തും ചെ​റി​യ​തോ​തി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വാ​ദി​ക​ള്‍ നി​റ​ഞ്ഞു​ക​വി​യു​ന്ന​തി​നാ​ല്‍ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്ന്​ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​മു​ണ്ട്.

സു​ഹാ​ര്‍, ഇ​ബ്ര, ലി​വ, ഖാ​ബൂ​റ, ന​ഖ​ല്‍, ബ​ഹ്​​ല, അ​ല്‍​അ​വ​ബി, ഖു​റി​യാ​ത്ത്, യ​ങ്ക​ല്‍, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മ​ഴ. പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ രാ​വി​ലെ മു​ത​ല്‍​ത​ന്നെ സാ​മാ​ന്യം ന​ല്ല മ​ഴ ല​ഭി​ച്ചു.

ഇ​ടി​യും അ​നു​ഭ​വ​പ്പെ​ട്ടു. റൂ​വി, ഖു​റം, അ​ല്‍ ഖു​വൈ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ച്ച​യോ​ടെ​യാ​ണ്​ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍, അ​ധി​ക​നേ​രം നീ​ണ്ടു​നി​ല്‍​ക്കാ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി. വെ​ള്ളി​യാ​ഴ്ച പ്ര​ര്‍​ഥ​ന​സ​മ​യ​ത്ത്​ പെ​യ്ത മ​ഴ ന​മ​സ്ക​രി​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി.

Cyclone in Muscat