ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൈയ്യേറി ചുവപ്പ് പെയിന്റടിച്ച്‌ സിപിഎം, പ്രതിഷേധവുമായി ബിജെപി

CPM with red paint, BJP protest

0

കാസര്‍കോട്: കോടോംബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം, കോടോത്ത്, എരുമക്കുളം എന്നിവിടങ്ങളില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സിപിഎം പ്രദേശിക നേതൃത്വങ്ങള്‍ കൈയ്യേറി പാര്‍ട്ടിചിഹ്നങ്ങളും ചുവപ്പ് നിറവും പൂശി.

സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഭരണകക്ഷിയുടെ അറിവോടും അനുമതിയോടും കൂടിയാണ് ഇത്തരത്തില്‍ പൊതു ഇടങ്ങള്‍ കൈയ്യേറി പാര്‍ട്ടിയുടെ കുത്തകയാക്കി മാറ്റുന്നത്. കുടിവെള്ള ടാങ്കുകള്‍, പൊതു കക്കൂസുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്.

പൊതു സ്ഥാപനങ്ങള്‍ കൈയ്യേറി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്‌.

CPM with red paint, BJP protest