വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, പുറത്താക്കിയെന്ന് പാര്‍ട്ടി

CPM branch secretary arrested

0

പാലക്കാട്: പെണ്‍കുട്ടിയെ വശീകരിച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇത് വെറുമൊരു ആരോപണം മാത്രമല്ല ഗുരുതരമായ കേസാണ് എന്ന് പോലീസ് അറിയിച്ചു.

തുടര്‍ അന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം സുനിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.