വിജയദശ്മി ആഘോഷത്തിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം; മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

CPM  ATTACK AGAINST RSS

0

 

വിജയദശ്മി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി ശാഖയില്‍ നിന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കയറി അക്രമം. ഖണ്ഡ് കാര്യവാഹ് എം.അനീഷ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ജിതിന്‍, മുഖ്യ ശിക്ഷക് രാഹുല്‍, വിനീഷ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വിജയദശ്മി ആഘോഷം കഴിഞ്ഞ് ശാഖയില്‍ നിന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശാഖയില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ വിഘ്‌നേഷ്, വിപിന്‍ എന്നിവര്‍ മാരകായുധങ്ങളുമായി ആര്‍ എസ് എസ് പ്രവര്‍ത്തകരെ വെട്ടി. വെഞ്ഞാറമൂട് കേസ് എടുത്തു.
സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സിപിഎം പ്രവര്‍ത്തകനായ അനില്‍കുമാറിനെ മാത്രെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞുള്ളൂ . ഭരണത്തിന്റെ മറവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശത്ത് സിപിഎം ഗുണ്ടകള്‍ ക്രമസമാധാനം തകര്‍ത്ത് അക്രമത്തിന് നേതൃത്വം നല്‍കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

CPM  ATTACK AGAINST RSS