ഇരട്ടസ്ഫോടന കേസ് ;തടിയന്റെ വിട നസീറിന് വേണ്ടി ഹാജരായത് സിപിഎം അഭിഭാഷകർ

CPM Advocates for SDPI Accused

0

കൊച്ചി: ഇരട്ട സ്‌ഫോടനക്കേസിൽ പോപ്പുലർഫ്രണ്ട് ഭീകരർക്ക് വേണ്ടി ഹാജരായി സിപിഎം അഭിഭാഷകർ. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറിന് വേണ്ടി ഹാജരായത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിലെ അഡീഷണൽ അഡ്വ.ജനറൽ ഓഫ് പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസാണ്.

മറ്റൊരു പ്രതിയും ഇരട്ട ജീവപര്യന്തം ലഭിച്ചയാളുമായ ഷഫാസിന് വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന് വേണ്ടി സ്വർണ്ണക്കടത്ത് കേസ് നടത്തുന്ന എസ്.രാജീവും ഹാജരായി.

സിപിഎം പ്രതിനിധിയായി നിയമരംഗത്തെ ഉന്നത പദവി വഹിച്ചയാൾ തന്നെ കൊടുംഭീകരവാദികൾക്ക് വേണ്ടി ഹാജരായതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

സംസ്ഥാനത്ത് ഇസ്ലാം മത സംഘടനകൾക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിനേയും സംസ്ഥാന സർക്കാരിനേയും തുറന്ന് കാണിക്കുന്നതാണ് ഹൈക്കോടതിയിലെ നാടകീയ രംഗങ്ങൾ.

ഇരട്ട സ്‌ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാൻ തടിയന്റവിട നസീർ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകനുമായാണ് പ്രതി എത്തിയത്.

തുടർന്ന് അഭിഭാഷകർക്ക് കോടതി വക്കാലത്ത് നൽകുകയായിരുന്നു.

2006ൽ കോഴിക്കോട് ബസ് സ്റ്റാന്റിൽ രണ്ടിടത്തായി സ്‌ഫോടനം നടത്തിയ കേസിലാണ് എൻഐഎ കോടതി ഇയാളെ ശിക്ഷിച്ചത്.

കേരളത്തിൽ എൻഐഎ അന്വേഷിച്ച് കുറ്റപത്രം നൽകിയ ആദ്യ കേസാണിത്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്.

കേസിൽ വാദം ആരംഭിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥന മാനിച്ച് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

CPM Advocates for SDPI Accused