തൃപുര മാതൃകയാണ്;കണ്ടുപഠിക്കണം പിണറായി!

Covid Vaccination; Tripura Role Model 

0

രാജ്യത്ത് 45 വയസിനു മുകളിലുള്ളവർക്കു കോവിഡ് വാക്സിൻ വിതരണം തുടരുകയാണ്. വാക്സിൻ വിതരണത്തിൽ  ത്രിപുര ഏറെ സുപ്രധാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. 45 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ വിതരണം നടത്തുന്നതിൽ തൃപുര കൈവരിച്ചിരിക്കുന്ന നേട്ടം മറ്റ് സംസ്ഥാനങ്ങൾക്കു മാതൃകയാക്കാവുമാണ്.

45 വയസിനു മുകളിലുള്ളവർക്ക് 100 ശതമാനം വാക്സിൻ വിതരണം നടത്തിയ ആദ്യ സംസ്ഥാനമായി തൃപുര മാറിയിരിക്കുകയാണ്. എത്രയും വേഗം സമ്പൂർണ്ണ വാക്സിനേഷൻ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. 18 വയസുമുതൽ 45 വയസുവരെയുള്ളവർക്കുള്ള വാക്സിൻ വിതരണം ഊര്ജിതമാക്കുന്നതിനും തൃപുര സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നൂറ് പോകുന്നതിനു തൃപുരയ്ക്കു കഴിഞ്ഞിട്ടുണ്ട്. വാക്സിൻ വിതരണത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക്‌ കൃത്യമായ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിനേഷൻ വേഗത്തിലാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്സിനേഷൻ നടപടികൾ വേഗത്തിൽ നടക്കുന്ന കാര്യവും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും നടക്കുന്ന വാക്‌സിനേഷന്‍ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ഒറ്റ ദിനം കൊണ്ട് 88.09 ലക്ഷം ഡോസ് വിതരണം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് കൈവരിക്കാനായത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന മഹാവാക്‌സിനേഷന്‍ ഡ്രൈവ് കൊണ്ടാണ്.  മധ്യപ്രദേശ് തിങ്കളാഴ്ച 17.14 ലക്ഷം ഡോസും കര്‍ണാടക 11.37 ലക്ഷം ഡോസും യുപി 7.46 ലക്ഷം ഡോസും വിതരണം ചെയ്തു.  മധ്യപ്രദേശില്‍ 20 വരെയുള്ള 4 ദിവസം ആകെ 1.6 ലക്ഷം ഡോസുകളാണ് നല്‍കിയത്.

വാക്‌സിനേഷന്‍ വേഗം കൂട്ടാനായി 2,26,780 ഡോസ് വാക്സിന്‍ കൂടി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇന്നു നല്‍കി.1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനുമാണ് നല്‍കിയത്. കോവാക്സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്.

അതില്‍ എറണാകുളത്തെ വാക്സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്.ഇതുകൂടാതെ 900 കോള്‍ഡ് ബോക്സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്സുകള്‍ വീതം എത്തിയിട്ടുണ്ട്.

വാക്സിന്‍ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് കോള്‍ഡ് ബോക്സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ കേടാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ വാക്സിനുകള്‍ സൂക്ഷിക്കാനാണ് കോള്‍ഡ് ബോക്സുകള്‍ ഉപയോഗിക്കുന്നത്.

കൂടാതെ ജില്ലാ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളില്‍ നിന്ന് വാക്സിന്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 5 ലിറ്ററിന്റേയും 20 ലിറ്ററിന്റേയും കോള്‍ഡ് ബോക്സുകളുമാണുള്ളത്. 20 ലിറ്ററിന്റെ കോള്‍ഡ് ബോക്സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.വാക്സിന്റെ കാര്യത്തിൽ കേന്ദ്രത്തെ പലപ്പോഴും കുറ്റപ്പെടുത്തുന്ന കേരളത്തിനുള്ള മറുപടി തന്നെയാണ് കേന്ദ്രം മറ്റു സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്നത്.

കേന്ദ്രം മാതൃകയായി ഉയർത്തി കാട്ടിയ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ ഇരിക്കുന്നു എന്നത് കൊണ്ട് തന്നെ കേന്ദ്രം ഈ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിന് നൽകിയ മറുപടി കേന്ദ്രത്തിനെതിരെ രാഷ്ട്രീയമായി രംഗത്തിറങ്ങിയതിനുള്ള മറുപടിയാണ്.ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറയുന്നവർക്കുള്ള മറുപടി തന്നെയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.

വാക്സിൻ ഡ്രൈവിൽ മുന്നോട്ട് പോയ സംസ്ഥാനങ്ങളെ മാതൃകയാക്കുക എന്ന കേന്ദ്ര നിർദ്ദേശം പാലിച്ചാൽ കേരളത്തിനും വാക്സിൻ വിതരണത്തിൽ ഏറെ മുന്നോട്ട് പോകാൻ കഴിയും.

 

 

 

Covid Vaccination; Tripura Role Model