കർണ്ണാടകയെ കുറ്റം പറയുന്നവരുടെ നാവിറങ്ങിപ്പോയോ? 

Covid ;travel restrictions 

0

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കർണ്ണാടകയേ ചിലർ വിമർശിച്ചിരുന്നു. ചില വിരുതന്മാർ ഇതിൽ രാഷ്ട്രീയം കാണുകയും ചെയ്തു. ഇങ്ങനെ കർണാടകയുടെ നടപടിയിൽ രാഷ്ട്രീയം കണ്ടവർക്കുള്ള  മറുപടിയാണ് ഇപ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്നത്.

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്.

ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ.

ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്.നിത്യേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം.ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക്‌ വിധേയമാക്കണം.

മഹാരാഷ്ട്ര, ഒഡിഷ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ.

ഒഡിഷയിൽ പുറത്തുനിന്നെത്തുന്ന 55 വയസ്സിന്‌ മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.തിങ്കളാഴ്ചമുതൽ കർണാടകം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്‌നൂരു, മോണാല, സാറഡ്ക്ക, ജാൽസൂർ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവിൽ കാസർകോട് ജില്ലയിൽനിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. തിങ്കളാഴ്ച ഈറോഡുകളിൽ ചെക്‌പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകൾ അടയ്ക്കുകയും ചെയ്തു.

കർണാടകയുടെ ഈ നടപടിയിൽ രാഷ്ട്രീയം ഉണ്ടെന്ന ആരോപണവുമായി ചിലർ രംഗത്ത് വന്നിരുന്നു.ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉത്ഘടനത്തിനായി കസർഗോഡ് എത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേരളത്തിലെ കോവിഡ് നിരക്കിലെ വർധന ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇതിനു പിന്നിൽ രാഷ്ട്രീയ മാണെന്ന ആരോപണവുമായി ചിലർ രംഗത്ത് വന്നിരുന്നു.

കർണ്ണാടകയിൽ ബിജെപി ആണ് അധികാരത്തിലിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം,എന്നാൽ ഇപ്പോൾ രാഷ്ട്രീയ മായി ബിജെപിയുടെ എതിർചേരിയിലുള്ള പാർട്ടികൾ അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്ര കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപെടുത്തുമ്പോൾ അത് ഈ രാഷ്ട്രീയ വിമർശകരുടെ വായടപ്പിക്കുകയാണ്.

കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പാട്ടി എന്ന് വിമർശിക്കുന്നവരെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം നോക്കുന്ന ചിലർക്കുള്ള മറുപടി തന്നെയാണ് ഒന്നിന് പിറകെ ഒന്നായി സംസ്ഥാനങ്ങൾ  കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേരളത്തിലെ സർക്കാരിനും ആരോഗ്യ വകുപ്പിനും ഒക്കെ പിഴവ് പറ്റിയെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ രാഷ്ട്രീയം കാണുകയല്ല വേണ്ടത്.

കേരളത്തിന് എവിടെയാണ് പിഴവ് പറ്റിയത് എന്ന് മനസിലാക്കി അത് തിരുത്തുന്നതിന് വേണ്ടിയുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. കേരളം ഇതുവരെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ പോലും തയ്യാറായിട്ടില്ല എന്നത് വേറെകാര്യം, മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുയരുകയും കേരളത്തിൽ കോവിഡ് നിരക്ക് കുറഞ്ഞിരിക്കുകയും ചെയ്തപ്പോൾ കേരളത്തിലെ ആരോഗ്യ വകുപ്പ് ഏറെ കൊട്ടിഘോഷിക്കുകയും മറ്റു സംസ്ഥാനങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു.എന്നാലിപ്പോൾ കേരളത്തിൽ കോവിഡ് നിരക്ക് വൻ തോതിൽ വർധിക്കുകയാണ്.

 

Covid ;travel restrictions